മലബാർ സിമന്റ്സ് പള്ളിപ്പുറം ഫാക്ടറി ക്രഷർ സമരം തിരിച്ചടിയായി; സിമന്റ് വിൽപനയിൽ കുറവ്

  പള്ളിപ്പുറം മലബാർ സിമന്റ്സ് ഫാക്ടറി
പള്ളിപ്പുറം മലബാർ സിമന്റ്സ് ഫാക്ടറി
SHARE

പൂച്ചാക്കൽ ∙ ക്രഷർ സമരത്തെ തുടർന്ന് പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് പള്ളിപ്പുറം ഫാക്ടറിയിൽ സിമന്റ് വിൽപന പകുതിയോളമായി കുറഞ്ഞു. കയറ്റിറക്ക് തൊഴിലാളികൾക്കും നഷ്ടം. 350 മുതൽ 450 ടൺ വരെ വിൽപന ഉണ്ടായിരുന്നത് ഇപ്പോൾ 150 മുതൽ 250 വരെ ടണ്ണായി കുറഞ്ഞിരിക്കുകയാണ്. ക്രഷർ സമരം മൂലമുള്ള നിർമാണ മേഖലയിലെ സ്തംഭനമാണ് പ്രധാന കാരണം. ഓർഡർ ലഭിക്കുന്നതും കുറഞ്ഞു. ലക്ഷക്കണക്കിനു രൂപയുടെ വരുമാന നഷ്ടമാണ് പ്രതിദിനം വരുന്നത്.

Also read: പാപ്പാൻമാരോട് അടുത്ത് ‘ധോണി’, കരിമ്പ് ഏറെയിഷ്ടം; ‘കൂടുജീവിത’ത്തോട് ഇണങ്ങി

അസംസ്കൃത വസ്തുക്കൾ, വൈദ്യുതി ചാർജ് അടക്കം ചെലവ് വരുന്നുമുണ്ട്. രണ്ടു ഷിഫ്റ്റായിരുന്ന തൊഴിൽ സമയം ഒരു ഷിഫ്റ്റായി കുറച്ചിട്ടുണ്ട്. ഫാക്ടറിയിൽ എൺപതോളം ദിവസവേതന കയറ്റിറക്ക് തൊഴിലാളികളുണ്ട്. വിൽപന കുറഞ്ഞതോടെ ഇവരുടെ കാര്യവും ബുദ്ധിമുട്ടിലായി. ടണ്ണേജ് അടിസ്ഥാനത്തിലാണ് കൂലി ലഭിക്കുക. 

എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കാണ് മലബാർ സിമന്റ്സ് പള്ളിപ്പുറം ഫാക്ടറിയിൽ നിന്നു വിൽപന നടത്തിയിരുന്നത്. നൂറിൽപരം ഏജൻസികളുണ്ട്. നിർമാണ സീസൺ തുടങ്ങിയതിനാൽ പ്രതിസന്ധി ഒഴിവാക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS