ഗജവീരന്മാർ അണിനിരന്നു; വർണവിസ്മയമായി കാട്ടുവള്ളിൽ പകൽപൂരം

HIGHLIGHTS
  • പത്ത് ഗജവീരന്മാർ അണിനിരന്നു
 മാവേലിക്കര കാട്ടുവള്ളിൽ ധർമശാസ്താ ക്ഷേത്രത്തിലെ ഒൻപതാം ഉത്സവത്തിന്റെ ഭാഗമായി കാട്ടുവള്ളിൽ യുവജനവേദി ഒരുക്കിയ കാട്ടുവള്ളിൽ പകൽപൂരം.
മാവേലിക്കര കാട്ടുവള്ളിൽ ധർമശാസ്താ ക്ഷേത്രത്തിലെ ഒൻപതാം ഉത്സവത്തിന്റെ ഭാഗമായി കാട്ടുവള്ളിൽ യുവജനവേദി ഒരുക്കിയ കാട്ടുവള്ളിൽ പകൽപൂരം.
SHARE

മാവേലിക്കര ∙ കൊട്ടിക്കയറിയ മേളപ്പെരുക്കത്തിന്റെ താളങ്ങൾക്കൊപ്പം നെറ്റിപ്പട്ടം ചാർത്തി തിടമ്പേറ്റി 10 ഗജവീരന്മാർ അണിനിരന്നപ്പോൾ കാട്ടുവള്ളിൽ പകൽപൂരം സമ്മാനിച്ചതു കാഴ്ചയുടെ വർണവിസ്മയം. കാട്ടുവള്ളിൽ ധർമശാസ്താ ക്ഷേത്രത്തിലെ ഒൻപതാം ഉത്സവത്തിന്റെ ഭാഗമായി കാട്ടുവള്ളിൽ യുവജനവേദി ഒരുക്കിയ പകൽപൂരം നാടിന്റെ ഉത്സവമായി മാറി. 

ഗുരുവായൂർ ഇന്ദ്രസെൻ കാട്ടുവള്ളി ശാസ്താവിന്റെ തിടമ്പേറ്റി. ശരൺ അയ്യപ്പൻ,  തടത്താവിള രാജശേഖരൻ, പുത്തൻകുളം അനന്തപത്മനാഭൻ, ആനയടി അപ്പു, വഴുവാടി ശ്രീകണ്ഠൻ, ഗുരുവായൂർ ശ്രീധരൻ, ഏവൂർ കണ്ണൻ, വേമ്പനാട് അർജുനൻ, കൊച്ചുഗുരുവായൂർ ഗോവിന്ദൻ എന്നീ ഗജവീരന്മാരും പൂരത്തിനു അണിനിരന്നു. കല്ലൂർ ജയന്റെ നേതൃത്വത്തിലുള്ള സംഘമാണു മേളമൊരുക്കിയത്. പകൽപ്പൂരത്തിനു മുന്നോടിയായി ആനച്ചമയ പ്രദർശനവും നടന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS