കേരളത്തിനു പുതിയ 2 ട്രെയിനുകൾ; എറണാകുളം - വേളാങ്കണ്ണി, തിരുപ്പതി – കൊല്ലം

Mail This Article
ആലപ്പുഴ ∙ കേരളത്തിനു പുതിയ രണ്ടു ട്രെയിനുകൾ അനുവദിക്കുന്നതിന് റെയിൽവേ ബോർഡ് തീരുമാനിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.എറണാകുളത്തു നിന്ന് വേളാങ്കണ്ണിയിലേക്ക് ആഴ്ചയിൽ ഒരുതവണ സ്പെഷൽ ട്രെയിനായി ഓടിക്കൊണ്ടിരിക്കുന്ന എറണാകുളം-വേളാങ്കണ്ണി സ്പെഷൽ ട്രെയിൻ ആഴ്ചയിൽ 2 ദിവസം ഓടുന്നതിനും ശബരിമലയും തിരുപ്പതിയുമായി ബന്ധപ്പെടുത്തിയുള്ള തിരുപ്പതി–കൊല്ലം ട്രെയിനുമാണ് അനുമതി.
എറണാകുളം–വേളാങ്കണ്ണി ട്രെയിൻ എല്ലാ തിങ്കൾ, ശനി ദിവസങ്ങളിൽ എറണാകുളത്തു നിന്നും ചൊവ്വ, വെള്ളി ദിനങ്ങളിൽ വേളാങ്കണ്ണിയിൽ നിന്നും സർവീസ് നടത്തും. എറണാകുളത്തു നിന്ന് ഉച്ചയ്ക്ക് 12.35നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 5.50നു വേളാങ്കണ്ണിയിൽ എത്തും. വേളാങ്കണ്ണിയിൽ നിന്നു രാവിലെ 6.30നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് 12ന് എറണാകുളത്ത് എത്തും. നിലവിലെ സ്പെഷൽ ട്രെയിൻ സ്റ്റോപ്പുകളിൽ ഈ ട്രെയിൻ നിർത്തും.
ആഴ്ചയിൽ രണ്ടു ദിവസം തിരുപ്പതിയിൽ നിന്നു കൊല്ലത്തേക്ക് സർവീസ് നടത്തുന്ന തിരുപ്പതി –കൊല്ലം സ്പെഷൽ ട്രെയിൻ ചൊവ്വ, വെള്ളി ദിനങ്ങളിൽ തിരുപ്പതിയിൽ നിന്നു പുറപ്പെടും. ഈ ട്രെയിൻ കൊല്ലത്തു നിന്നു ബുധനും ശനിയുമാണു പുറപ്പെടുക.