ADVERTISEMENT

ആലപ്പുഴ ∙ ഭരണഘടന തുല്യനീതി ഉറപ്പു നൽകുമ്പോഴും മൂന്നിലൊന്ന് അവകാശത്തിനു വേണ്ടി ഇന്നും സ്ത്രീകൾക്ക് യാചിക്കേണ്ടി വരുന്നുവെന്നു വനിതാകമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. മഹിളാ ദിനത്തോട് അനുബന്ധിച്ച് സംയുക്ത മഹിളാ സംഘടന സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീദേവി.

വർക്കിങ് വിമൻസ് കോ–ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ജി.രാജമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പ്രഭാ മധു, ജില്ലാ പ്രസിഡന്റ് ലീലാ അഭിലാഷ്, ജില്ലാ ട്രഷറർ സുശീല മണി, പുഷ്പലത മധു, കർഷക സംഘം വനിത ഉപസമിതി കൺവീനർ കെ.ശ്രീലത, കെഎസ്കെടിയു വനിത ഉപസമിതി കൺവീനർ എൻ.സുധാമണി തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നഗരത്തിൽ റാലിയും നടത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com