ADVERTISEMENT

എടത്വ ∙ ലോക വനിതാ ദിനത്തിൽ മാതൃകയായി തലവടി പഞ്ചായത്ത് 13–ാം വാർഡ് തൊഴിലുറപ്പു തൊഴിലാളികൾ. മക്കളുണ്ടായിട്ടും ആരോരുമില്ലാതെ ഭിക്ഷയെടുത്തു ജീവിക്കാനിറങ്ങിത്തിരിച്ച നാഗർകോവിൽ സ്വദേശിയായ ചെമ്പകാമ്മ (80) യ്ക്കാണ് സഹായഹസ്തവുമായി തൊഴിലുറപ്പു തൊഴിലാളികൾ എത്തിയത്.

ആവശ്യത്തിനു വസ്ത്രവും, ആഹാരവും ചികിത്സയ്ക്കായി ഒരു ദിവസം ലഭിക്കുന്ന കൂലിയുടെ പകുതി വീതം സമാഹരിച്ചു നൽകി. തുടർന്ന് ഇവരെ ആദരിക്കുകയും ചെയ്തു. ചെമ്പകാമ്മ തൊഴിലാളികളോടു പറഞ്ഞത് ഇതാണ്. 4 ആൺ‍ മക്കളും ഭർത്താവും അടങ്ങിയ കുടുംബമായിരുന്നു. രോഗം ബാധിച്ച് ഭർ‍ത്താവിന്റെ കാലുകൾ നീക്കം ചെയ്തു. മക്കൾ ആരും തിരിഞ്ഞുനോക്കാതെയായി. ആഹാരം കഴിക്കാൻ മാർഗമില്ലാത്ത അവസ്ഥയിലായി.

കുറച്ചു ദിവസം മുൻപ് ഇവരുടെ സഹോദരി നാഗർകോവിൽ നിന്നും ട്രെയിൻമാർഗം തിരുവല്ലയിൽ എത്തിക്കുകയും പിന്നീട് എടത്വയിൽ കൊണ്ടു വിടുകയും ആയിരുന്നു. ഭിക്ഷയെടുത്തു ജീവിക്കാൻ പറഞ്ഞായിരുന്നു എടത്വയിൽ ഇറക്കി വിട്ടെതെന്നാണ് ഇവർ പറഞ്ഞത്.

ഇന്നലെ രാവിലെ തലവടി പുതുപ്പറമ്പ് ക്ഷേത്രത്തിനു സമീപം തൊഴിലിടത്തിൽ എത്തി സഹായം ചോദിച്ചു. ലോക വനിത ദിനത്തിൽ ഇത്തരത്തിൽ സങ്കടങ്ങൾ പറഞ്ഞെത്തിയവരെ വെറും കയ്യോടെ വിടാൻ ഇവർ തയാറായില്ല. സിഡിഎസ് അംഗവും മേറ്ററുമായ സുലേഖയുടെ നേതൃത്വത്തിൽ ഇവരെ ആദരിക്കുകയും സഹായങ്ങൾ നൽകുകയും ആയിരുന്നു.ഇന്ദുലേഖ, രേഖ, കുഞ്ഞുമോൾ, മിനി കൊച്ചുമോൻ ചടങ്ങിന് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com