ADVERTISEMENT

മാന്നാർ ∙ അറ്റകുറ്റപ്പണി  നടത്താത്തതിനാൽ പിഐപി കനാൽ കര കവിഞ്ഞു. ചെന്നിത്തലയിൽ വേനലിലെ പ്രളയം കണ്ട് ജനം.മാന്നാർ – ഇരമത്തൂർ– ചെന്നിത്തല റോഡിലെ പണിക്കരോടം ഭാഗത്തെ പമ്പ ജലസേചന പദ്ധതി (പിഐപി) കനാലിൽ കണക്കിലധികം വെള്ളമെത്തിയതാണ് റോഡിലെ വെള്ളക്കെട്ടിനു കാരണം.

ചെന്നിത്തല 6–ാം ബ്ലോക്ക് പാടശേഖരത്തിലെ വേനൽ കൃഷിക്കുവേണ്ടിയാണ് രണ്ടടി പൊക്കമുള്ള കനാലിൽ ഇന്നലെ ഉച്ചയോടെ  വെള്ളമെത്തിച്ചത്. പണിക്കരോടം കുരിശടിക്കു പടിഞ്ഞാറു ഭാഗത്ത് കനാൽ അടഞ്ഞു കിടക്കുന്നതിനാൽ പാടശേഖരത്തിലേക്കു വെള്ളം പോകാതെ കനാൽ കവിഞ്ഞൊഴുകി റോഡാകെ  വെള്ളക്കെട്ടായി.റോഡിൽ ഒന്നരടിയോളം വെള്ളം കെട്ടിക്കിടന്നു.  വലിയ വാഹനങ്ങൾ കടന്നു പോയപ്പോൾ റോഡരികിലെ കടകളിൽ പോലും വെള്ളം കയറി. ഇരുചക്രവാഹനങ്ങളുടെ പുകക്കുഴൽ വരെ മുങ്ങി ചില വാഹനങ്ങൾ പ്രവർത്തനരഹിതമായി. 

കാലാകാലങ്ങളിൽ കനാലിന്റെ അറ്റകുറ്റപ്പണികൾ നടക്കാത്തതിനാലാണ് ഇവിടെ ഇത്തരത്തിൽ വെള്ളക്കെട്ടുണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.പാതയോരത്ത് ഓടയുണ്ടെങ്കിലും നികന്നു കിടക്കുന്നതിനാൽ വെള്ളമൊഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് മറ്റൊരു കാരണം. വൈകിട്ട് കനാലിലെ ജലവിതരണം നിർത്തിയതോടെ റോഡിൽ നിന്നു വെള്ളമിറങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com