ADVERTISEMENT
പൂച്ചാക്കൽ ∙ പാണാവള്ളി കാപികോ റിസോർട്ടിലെ 54 വില്ലകളുടെയും പൊളിക്കൽ പൂർത്തിയായി. ഓഫിസ് പ്രവർത്തിച്ചിരുന്ന പ്രധാന കെട്ടിടം, അനുബന്ധ ചെറിയ കെട്ടിടങ്ങൾ എന്നിവയാണ് ഇനി പൊളിക്കാനുള്ളത്. 25ന് മുൻപായി പൊളിക്കൽ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. 28ന് മുൻപ് പൊളിച്ചു തീർത്തില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടിയുണ്ടാകുമെന്നു സുപ്രീംകോടതി അന്ത്യശാസനം നൽകിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ഏജൻസിയുടെ നേതൃത്വത്തിലാണ് കെട്ടിടം പൊളിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങൾ റിസോർട്ട് ഉടമകളുടെ വടുതലയിലെ സ്ഥലത്തേക്കു നീക്കിത്തുടങ്ങിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com