ADVERTISEMENT

തുറവൂർ ∙ അരൂക്കുറ്റി–അരൂർ പാലത്തിന്റെ സമീപന പാതയിൽ ടൈൽ പാകുന്ന ജോലി പൂർത്തിയായി. പാലത്തിന്റെ പടിഞ്ഞാറു ഭാഗത്തെ അരൂർ –അരൂക്കുറ്റി റോഡിനോട് ചേർന്നുള്ള സമീപന പാതയിലാണ് ടൈൽ പാകിയത്. സമീപന പാതയിൽ വർഷങ്ങളായി കുഴികൾ രൂപപ്പെട്ട് വാഹനാപകടങ്ങൾ ഒട്ടേറെ നടന്നു. പൊതുമരാമത്ത് വകുപ്പ് ബ്രിജസ് വിഭാഗത്തിനായിരുന്നു നിർമാണ ചുമതല.

ഒരാഴ്ച കൊണ്ടാണ് ജോലികൾ പൂർത്തിയാക്കാനായത്. തിരക്കേറിയ അരൂർ –അരൂക്കുറ്റി റോഡിലെ ഗതാഗത പ്രശ്നങ്ങൾ കാരണമാണു ജോലികൾ വൈകിയത്. ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ ടൈൽ പാകൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുമായി ഡ്രൈവർമാരും മറ്റു യാത്രക്കാരും തർക്കങ്ങളിൽ ഏർപ്പെട്ടിരുന്നു.

പ്രശ്നം ജില്ലാ കലക്ടറിന്റെ ശ്രദ്ധയിൽ വരെ എത്തി. പിന്നീട് അരൂർ പൊലീസ് എത്തി ഗതാഗത നിയന്ത്രണം ഏറ്റെടുത്തതോടെയാണു പ്രശ്നങ്ങൾക്കു പരിഹാരമായത്. രാത്രി 10 മുതൽ പുലർച്ചെ 6 വരെ കരാറുകാരന്റെ നേതൃത്വത്തിലായിരുന്നു തൊഴിലാളികൾ ടൈൽ പാകൽ പൂർത്തിയാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com