തൊഴിൽ മേള നാളെ: ആലപ്പുഴ ∙ സംസ്ഥാന യുവജന കമ്മിഷൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കെ ഡിസ്ക് എന്നിവയുടെ സഹകരണത്തോടെ ചെങ്ങന്നൂർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിൽ നാളെ രാവിലെ മുതൽ മെഗാ തൊഴിൽ മേള നടത്തും.40 പ്രമുഖ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. ഒഴിവുകൾ സംബന്ധിച്ച വിവരങ്ങൾ യുവജന കമ്മിഷന്റെ വെബ്സൈറ്റിൽ അറിയാം. ഉദ്യോഗാർഥികൾക്ക് വെബ്സൈറ്റിലും സ്പോട് റജിസ്ട്രേഷൻ വഴിയും പേര് റജിസ്റ്റർ ചെയ്യാമെന്നു യുവജന കമ്മിഷൻ അംഗം ആർ.രാഹുൽ, ജില്ലാ കോ.ഓർഡിനേറ്റർ സി.ശ്യാംകുമാർ എന്നിവർ അറിയിച്ചു.
ഫുട്ബോൾ പരിശീലനക്യാംപ്:ആലപ്പുഴ ∙ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലെ മികച്ച കളിക്കാരെ കണ്ടെത്താൻ ഏപ്രിൽ ഒന്നു മുതൽ മെയ് 31 വരെ അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാംപ് നടത്തും. ഈ ക്യാംപിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കളിക്കാർക്ക് തുടർ പരിശീലനവും നൽകും. ജില്ലയിൽ 14 കേന്ദ്രങ്ങൾ ഉണ്ട്. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ‘വിഷൻ 2047’ പരിപാടിയുമായി ബന്ധപ്പെട്ടാണ് ജില്ലയിൽ ക്യാംപ് സംഘടിപ്പിക്കുന്നത്. മുൻ ഇന്ത്യൻ കോച്ച് സതീവൻ ബാലന്റെ മേൽനോട്ടത്തിലാണ് ക്യാംപ്. 2 മാസത്തേക്ക് 1500 രൂപയാണ് ഫീസ്. 80754 14930.
വൈദ്യുതി മുടക്കം:കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ ഓതലങ്ങാട്ടുതറ, അഞ്ചങ്ങാടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
എസി റോഡിൽ ഗതാഗതം നിരോധിച്ചു:കുട്ടനാട് ∙ ആലപ്പുഴ– ചങ്ങനാശേരി (എസി) റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പെരുന്ന മുതൽ മനയ്ക്കച്ചിറ കോണ്ടൂർ പാലം വരെയുള്ള അവസാനഘട്ട റോഡ് ടാറിങ് ജോലികൾ നടക്കുന്നതിനാൽ നാളെ പുലർച്ചെ 5 മുതൽ വൈകിട്ട് 5 വരെ പെരുന്ന മുതൽ ആവണി പാലം വരെ പൂർണമായും മാർക്കറ്റ് റോഡ് മുതൽ കോണ്ടൂർ പാലം വരെ ഭാഗികമായും ഗതാഗതം നിരോധിച്ചു. പെരുന്ന മുതൽ ആവണി പാലം വരെയുള്ള എല്ലാ വാഹനങ്ങളും മറ്റു വഴികൾ ആശ്രയിക്കണം.