ആലപ്പുഴ ∙ കള്ളനോട്ട് കേസിലെ പ്രതിയായ എടത്വയിലെ മുൻ കൃഷി ഓഫിസർ ജിഷമോളെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നു മാവേലിക്കര ജില്ലാ ജയിലിൽ തിരികെ എത്തിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ജിഷയെ ജയിലിൽ എത്തിച്ചത്. ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്ത ജിഷയ്ക്ക് ഇപ്പോൾ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും സാധാരണ പോലെയാണു പെരുമാറുന്നതെന്നും ജയിൽ അധികൃതർ പറഞ്ഞു.
കേസന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ചിന് ഫയലുകൾ സൗത്ത് പൊലീസ് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. അവ പരിശോധിച്ച ശേഷം ക്രൈം ബ്രാഞ്ച് വിശദമായ അന്വേഷണത്തിലേക്കു കടക്കും. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കാൻ കോടതിയിൽ അപേക്ഷ നൽകിയേക്കുമെന്നും അറിയുന്നു.