ADVERTISEMENT

മാന്നാർ ∙ 10 ലക്ഷം രൂപ ചെലവിൽ 3 വർഷം മുൻപ് നിർമിച്ച് ഉദ്ഘാടനം പോലും നടത്താത്ത മാന്നാർ പഞ്ചായത്ത് വക ഓപ്പൺ സ്റ്റേജ് പൊളിക്കാൻ പഞ്ചായത്ത് നീക്കമാരംഭിച്ചു, വിയോജിപ്പുമായി പ്രതിപക്ഷാംഗങ്ങൾ. മാന്നാർ സ്റ്റോർ ജംക്‌ഷൻ ബസ് സ്റ്റാൻഡിനു പിന്നിലായി കമ്യൂണിറ്റി ഹാളിനും വൃദ്ധസദനത്തിനോടും ചേർന്നാണ് കഴിഞ്ഞ പഞ്ചായത്തു സമിതിയുടെ നേതൃത്വത്തിൽ ഓപ്പൺ സ്റ്റേജ് നിർമിച്ചത്. ഇപ്പോൾ പഞ്ചായത്തിലെ ഹരിതകർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സൂക്ഷിക്കുന്ന സ്ഥലമാണിവിടം.

സംസ്ഥാന ബജറ്റിൽ മാന്നാർ ആയുർവേദ ആശുപത്രി കെട്ടിടത്തിനും കമ്യൂണിറ്റി ഹാളിനും 2.5 കോടി  അനുവദിച്ചതിന്റെ ചുവടു പിടിച്ചു പഞ്ചായത്തു കമ്മിറ്റി ഈ ഓപ്പൺ സ്റ്റേജ് പൊളിച്ചു മാറ്റി ആ സ്ഥാനത്തു കമ്യൂണിറ്റി ഹാൾ നിർമിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇന്നലെ നടന്ന പഞ്ചായത്തു കമ്മിറ്റിയിൽ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് അംഗങ്ങൾ എതിർക്കുകയും വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. പഞ്ചായത്തു തീരുമാനത്തിൽ നിന്നു പിൻമാറില്ലെന്ന് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം പറഞ്ഞു.

2006ൽ നിർമിച്ച കമ്യൂണിറ്റി ഹാൾ ഇതുവരെ നേരാംവണ്ണം ഉപയോഗിച്ചിട്ടില്ല. ഈ വളപ്പിലുള്ള വൃദ്ധസദനം നിർമിച്ച് 13 വർഷം കഴിഞ്ഞിട്ടും കാര്യമായി പ്രവർത്തിക്കാനായില്ല. ഈ മൂന്നു കെട്ടിടത്തിന്റെ സ്ഥലസൗകര്യം പ്രയോജനപ്പെടുത്തി വലിയ കമ്യുണിറ്റി ഹാൾ നിർമിക്കുന്നതിനാണു പഞ്ചായത്തു കമ്മിറ്റിയുടെ നീക്കം. പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ തീരുമാനത്തിനു കാക്കുകയാണ് മാന്നാർ പഞ്ചായത്ത് അധികൃതർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com