ആലപ്പുഴ∙ കോവിഡ് കേസുകൾ വീണ്ടും കൂടുന്ന സാഹചര്യത്തിൽ കരുതൽ ഡോസ് വാക്സീനുമായി ആരോഗ്യവകുപ്പ്. ജില്ലയിൽ കോവിഡ് വാക്സീൻ സ്റ്റോക്കില്ലെന്നാണു പറഞ്ഞിരുന്നതെങ്കിലും വിശദമായ കണക്കെടുപ്പിൽ 32 സ്ഥാപനങ്ങളിൽ ഏതാനും ഡോസ് കോവാക്സിൻ ഉപയോഗിക്കാതെ ബാക്കിയുണ്ടെന്നു കണ്ടെത്തിയിരുന്നു. ഇവയുടെ കാലാവധി 31നു തീരും. അതിനു മുൻപ് വിതരണം ചെയ്യാനാണു ശ്രമം. 18 വയസ്സിനു മുകളിൽ പ്രായമുള്ള, കോവാക്സീൻ രണ്ടു ഡോസ് പൂർത്തിയാക്കി 6 മാസം കഴിഞ്ഞവർക്കാണു കരുതൽ ഡോസ് വാക്സീനെടുക്കാനാകുക. അതേസമയം കോവിഷീൽഡ് വാക്സീൻ ജില്ലയിൽ ലഭ്യമല്ല.
വാക്സീൻ ഇവിടെ കിട്ടും
വാക്സീൻ ലഭിക്കുന്ന സ്ഥലങ്ങൾ: അമ്പലപ്പുഴ, അരൂക്കുറ്റി, തൃക്കുന്നപ്പുഴ, വെളിയനാട് (സാമൂഹികാരോഗ്യകേന്ദ്രങ്ങൾ), പുന്നപ്ര സൗത്ത്, പുറക്കാട്, തോട്ടപ്പള്ളി, പള്ളിപ്പുറം, തകഴി, ചേപ്പാട്, പത്തിയൂർ, ബുധനൂർ, കടമ്പൂർ, മുളക്കുഴ, പുലിയൂർ, കാർത്തികപ്പള്ളി, എഴുപുന്ന, വല്ലേത്തോട്, കാവാലം, മുട്ടാർ, നീലംപേരൂർ, രാമങ്കരി (പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ), പുന്നപ്ര നോർത്ത്, ചെന്നിത്തല, ആറാട്ടുപുഴ, ആല, ചെറുതന, വീയപുരം അമ്പലപ്പുഴ നോർത്ത് (കുടുംബാരോഗ്യകേന്ദ്രങ്ങൾ), തുറവൂർ താലൂക്ക് ആശുപത്രി, ചെങ്ങന്നൂർ താലൂക്ക് ആശുപത്രി, ആലപ്പുഴ ജില്ലാ ആശുപത്രി.