വീട് കത്തിനശിച്ചു; റവന്യു അധികൃതർ നാശനഷ്ടം വിലയിരുത്തി

home-fire
ചിങ്ങോലിയിൽ തീപിടിച്ച് നശിച്ച അംബികാഭവനത്തിൽ മഹേഷിന്റെ വീട്.
SHARE

മുതുകുളം∙ ചിങ്ങോലി അംബികാഭവനത്തിൽ മഹേഷിന്റെ വീട് കത്തി നശിച്ചു. തിങ്കളാഴ്ച രാത്രി 11നായിരുന്നു തീപിടിത്തം. മഹേഷ് കുടുംബസമേതം സമീപത്തുള്ള ക്ഷേത്രത്തിൽ ഉത്സവത്തിനു പോയപ്പോഴായിരുന്നു സംഭവം. വീട്ടിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട സമീപവാസികൾ ഹരിപ്പാട് അഗ്നിരക്ഷാസേനയെ അറിയിക്കുകയും നാട്ടുകാരുടെ സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു.

പലകയും ഓടും ഷീറ്റും കൊണ്ട് നിർമിച്ച രണ്ടു മുറികളും അടുക്കളയും പൂർണമായും നശിച്ചു. ടിവി, ഫ്രിജ്, ഗൃഹോപകരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം അഗ്നിക്കിരയായി. റവന്യു അധികൃതർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA