പുഞ്ചക്കൃഷി വിളവെടുപ്പും സംഭരണവും മേയ് പകുതിയോടെ കഴിയും

HIGHLIGHTS
  • സീസണിൽ ഇതുവരെ 63,474 ടൺ നെല്ല്
veliyanad-kissan-office
വെളിയനാട് കൃഷിഭവൻ പരിധിയിലെ വിവിധ പാടശേഖരങ്ങളിൽ നിന്നു വള്ളത്തിൽ സംഭരിച്ച നെല്ല് രാമങ്കരി കടവിൽ എത്തിച്ചു ലോറിയിലേക്കു കയറ്റുന്നു
SHARE

കുട്ടനാട് ∙ ജില്ലയിൽ പുഞ്ചക്കൃഷിയുടെ വിളവെടുപ്പും സംഭരണവും മേയ് പകുതിയോടെ പൂർത്തിയാകും. നിലവിൽ വിളവെടുപ്പ് 60 ശതമാനവും സംഭരണം 55 ശതമാനവും പൂർത്തിയായി. ഇന്നലെ മാത്രം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 2567 ടൺ നെല്ലാണു സിവിൽ സപ്ലൈസ് വകുപ്പ് സംഭരിച്ചത്. 63474 ടൺ നെല്ലാണു പുഞ്ചക്കൃഷിയിൽ നിന്നു സിവിൽ സപ്ലൈസ് വകുപ്പ് ഇതുവരെ സംഭരിച്ചത്. കായൽ മേഖലയിൽ  ഉൾപ്പെടെ ഒരേ സമയം വിളവെടുപ്പ് നടക്കുന്നതുമൂലം വള്ളങ്ങളുടെ ലഭ്യതക്കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നെങ്കിലും ചില മില്ലുടമകൾ ജങ്കാറുകൾ  വരെ സജ്ജീകരിച്ച് നെല്ല് സംഭരിച്ചിരുന്നു.

ഇതുമൂലം ഇരുപത്തിനാലായിരം കായൽ പാടശേഖരം  ഉൾപ്പെടെയുള്ള പ്രധാന കായൽ നിലങ്ങളിലെ നെല്ല് സംഭരണം അവസാനഘട്ടത്തിലെത്തിലാണ്.പിആർഎസ് വായ്പ നിർത്തലാക്കിയെങ്കിലും നെല്ലിന്റെ വില നൽകിത്തുടങ്ങിയതു കർഷകർക്ക് ആശ്വാസം പകരുന്നു. ഈ മാസം 10 വരെയുള്ള പിആർഎസിന്റെ തുക വിതരണം ചെയ്തു തുടങ്ങി. കഴിഞ്ഞ ദിവസം 10–ാം തീയതി വരെയുള്ള പിആർഎസിന്റെ പേ ഓഡർ പൂർത്തിയാക്കിയിരുന്നു. 10–ാം തീയതി വരെ നൽകിയ പിആർഎസിന്റെ തുക ഇന്നലെ   കർഷകരുടെ അക്കൗണ്ടിൽ എത്തിത്തുടങ്ങി. തലവടി, കാവാലം, തകഴി, ചമ്പക്കുളം  തുടങ്ങിയ പഞ്ചായത്തുകളിൽ നിന്നു ശേഖരിച്ച നെല്ലിന്റെ വിലയാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. 10–ാം തീയതി വരെ പിആർഎസ് നൽകിയ 511 കർഷകരുടെ തുകയാണ് ഇപ്പോൾ വിതരണം ചെയ്തത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA