ADVERTISEMENT

തുറവൂർ∙ തുറവൂർ– അരൂർ ഉയരപ്പാതയുടെ നിർമാണം തുടങ്ങിയ ഭാഗങ്ങളിൽ ഗതാഗത സുരക്ഷയൊരുക്കാൻ മോട്ടർ വാഹന വകുപ്പ് നിർദേശം നൽകി. നിർമാണം തുടങ്ങിയതിന് ശേഷം അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് നടപടി.

ഇന്നലെ ചേർത്തല ജോയിന്റ് ആർടിഒ ജിബി ചെറിയാൻ, മോട്ടർ വാഹന വകുപ്പ് ഇൻസ്പെക്ടർ കെ.റോഷൻ, അസി.മോട്ടർവാഹന കുപ്പ് ഇൻസ്പെക്ടർ സഞ്ജു ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ തുറവൂർ മുതൽ അരൂർ വരെയുള്ള ഭാഗങ്ങളിലെ പാതയോരങ്ങളിൽ പരിശോധന നടത്തി. തുടർന്ന് കരാർ കമ്പനി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.

പാതയോരങ്ങളിൽ നിന്നു പാതയുടെ വികസനത്തിനായി വെട്ടി നീക്കിയ മരങ്ങൾ അടിയന്തരമായി നീക്കണമെന്നും നിർമാണ പ്രവർത്തനങ്ങൾ നടത്തുന്ന ഭാഗത്ത് ബാരിക്കേഡുകൾ സ്ഥാപിക്കാനും ഈ സ്ഥലങ്ങളിൽ നിന്ന് 50 മീറ്റർ അകലെ സൂചന ബോർഡ്, സുരക്ഷ സൈൻ ബോർഡുകൾ, റിഫ്ലക്ടറുകൾ, സൂചന ലൈറ്റുകൾ എന്നിവ സ്ഥാപിക്കുന്നതിനും നിർമാണ പ്രവർത്തനം നടക്കുന്ന ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാൻ പരിചയ സമ്പന്നരായ ജീവനക്കാരെ വിന്യസിക്കാനും നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com