ADVERTISEMENT

ആലപ്പുഴ ∙ കടൽ മത്സ്യത്തൊഴിലാളികളെ സർക്കാരുമായി ബന്ധിപ്പിക്കുന്ന ജോലി ചെയ്യുന്ന ‘സാഗർമിത്രകൾ’ക്കു 3 മാസമായി ശമ്പളം ലഭിക്കുന്നില്ല. 2020 നവംബറിൽ സംസ്ഥാനത്തെ 222 മത്സ്യഗ്രാമങ്ങളിൽ 6 മാസം വീതം കരാർ വ്യവസ്ഥയിലാണു സാഗർമിത്രകൾ നിയമിക്കപ്പെട്ടത്. പ്രതിമാസം 15,000 രൂപ സ്റ്റൈപൻഡ് എന്നാണു വ്യവസ്ഥ. പ്രധാനമന്ത്രി മത്സ്യ സമ്പാദക യോജന പദ്ധതിക്കു കീഴിലായതിനാൽ ശമ്പളത്തിന്റെ പകുതി കേന്ദ്ര സർക്കാരും പകുതി സംസ്ഥാന സർക്കാരും നൽകും. ഫിഷറീസ് സയൻസ്, മറൈൻ ബയോളജി, സുവോളജി എന്നിവയിലേതെങ്കിലും ബിരുദമോ അതിൽ കൂടുതലോ യോഗ്യത നേടിയവരാണു തിരഞ്ഞെടുക്കപ്പെട്ടത്.സമാശ്വാസ, പെൻഷൻ പദ്ധതികളിൽ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്താൻ അവരെ സഹായിക്കുക, സർക്കാരുകളുടെ വിവിധ പദ്ധതികളെക്കുറിച്ചു.

ബോധവൽക്കരിക്കുക തുടങ്ങിയ പ്രധാന ചുമതലകൾ ചെയ്യണമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ജോലിയിൽ പ്രവേശിച്ചപ്പോൾ മുതൽ മത്സ്യഭവനുകളിലെ ഏതാണ്ട് എല്ലാ ജോലികളും ഇവർ ചെയ്യുന്നു. മത്സ്യബന്ധന ഗ്രാമങ്ങളിലും തുറമുഖങ്ങളിലും സന്ദർശനം നടത്തി തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിന്റെ ഡേറ്റാ അതതു ദിവസം തിരുവനന്തപുരത്ത് അറിയിക്കണം. സർക്കാർ പ്രഖ്യാപിച്ച തീരസദസ്സ് സംഘടിപ്പിക്കുന്നതിന്റെ ചുമതലയും ഇവർക്കാണ്.ഓഫിസിൽ തീരാത്ത ജോലികൾ വീടുകളിൽ ചെന്ന് ഉറങ്ങാതിരുന്നു ചെയ്തുതീർക്കുകയാ‌ണെന്നു സാഗർമിത്രകൾ പറയുന്നു. ഇവരിൽ അധികം പേരും കുടുംബമായി കഴിയുന്ന വനിതകളാണ്. ശമ്പളം കൃത്യമായി നൽകാതിരിക്കുകയും അധികജോലി അടിച്ചേൽപിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇരുപതോളം പേർ ജോലി ഉപേക്ഷിച്ചു. കേന്ദ്രവിഹിതം ലഭിക്കുന്നതോടെ കുടിശിക തീർത്ത് ശമ്പളം നൽകുമെന്ന് അധികൃതർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com