പശുക്കളെ തൊഴുത്തിൽ ചത്ത നിലയിൽ കണ്ടെത്തി

kumar-two-cows-lost-alappuzha
കുമാറിന്റെ വളർത്തു 2 പശുക്കൾ ചത്ത നിലയിൽ കിടക്കുന്നു.
SHARE

ചെന്നിത്തല ∙ രണ്ടു പശുക്കളെ ചത്ത നിലയിൽ കണ്ടെത്തി, മരണ കാരണം വ്യക്തമല്ല. ചെന്നിത്തല കിഴക്കേവഴി ശുഭാലയത്തിൽ കുമാറിന്റെ കറവയുള്ള പശുക്കളെയാണ് ഇന്നലെ രാവിലെ തൊഴുത്തിൽ ചത്തു കിടക്കുന്നതായി കണ്ടത്. രാത്രിയിൽ തീറ്റ കൊടുത്തിരുന്നു, അതു തിന്നിട്ടുമുണ്ട്. തൊഴുത്തിൽ മറ്റു പ്രശ്നങ്ങളില്ലായിരുന്നു. പാമ്പുകടിയേറ്റതാകാമെന്നു സംശയിക്കുന്നു.

കുമാറിന്റെ കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്നു ഈ രണ്ടു പശുക്കൾ. ഇൻഷുറൻസ് ചെയ്തിട്ടില്ലാത്തതിനാൽ പോസ്റ്റ്മോർട്ടം നടത്തിയില്ല. അതിനാൽ മരണ കാരണവും വ്യക്തമല്ല. രണ്ട് പശുവിനും കൂടി 10000 രൂപയിലധികം ചെലവഴിച്ചാലേ പോസ്റ്റ്മോർട്ടം ചെയ്യുവാനാകുകയുള്ളൂ. അതിനുള്ള മാർഗമില്ല. സർക്കാരിൽ അപേക്ഷ നൽകിയാൽ ഒരു പശുവിനെ പോലും വാങ്ങാനുള്ള നഷ്ടപരിഹാരത്തുക ലഭിക്കില്ലായെന്ന കാരണത്താലാണ് മറ്റു നടപടികളിലേക്കു പോകാത്തതെന്നും ഈ ക്ഷീര കർഷകൻ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS