ചേർത്തലയിലെ ഗുണ്ടാ ആക്രമണം: ഒരാൾ അറസ്റ്റിൽ; 6 പേർ കസ്റ്റഡിയിൽ

jail-saudi
SHARE

ചേർത്തല ∙ ചേർത്തലയിലെ വീടാക്രമണക്കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അയ്യപ്പഞ്ചേരി ചെറുവാരണം ഷാൻ നിവാസിൽ ഷാനിനെയാണ് (35) ചേർത്തല പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയിടെ നഗരത്തിൽ ജിംനേഷ്യത്തിനു നേരെ സ്ഫോടകവസ്തു എറിഞ്ഞതിന്റെ തുടർച്ചയായാണ് ഞായറാഴ്ച രാത്രി ആക്രമണം നടന്നത്.  ഞായറാഴ്ച രാത്രി 11ന് ദേശീയപാതയിൽ ഒറ്റപ്പുന്ന കവലയ്ക്കു സമീപം രണ്ടു സംഘങ്ങൾ തമ്മിൽ അക്രമണമുണ്ടായി. തുടർന്ന് വയലാർ പഞ്ചായത്ത് എട്ടാം വാർഡ് ഗണേഷ് നികർത്ത് രഞ്ജിത്തിന് (26) എയർഗൺ ഉപയോഗിച്ചുള്ള വെടിയേറ്റു.

പിന്നാലെ ചേർത്തല, മുഹമ്മ, തണ്ണീർമുക്കം എന്നിവിടങ്ങളിൽ വീടുകൾക്ക് നേരെ ആക്രമണവുമുണ്ടായി. ചേർത്തല നഗരസഭ 29ാം വാർഡ് കളമ്പുക്കാട്ട് അജിത്ത്, മുഹമ്മ പഞ്ചായത്ത് മൂന്നാംവാർഡ് പൊട്ടയിൽ ദീപു സി.ലാൽ, തണ്ണീർമുക്കം ആറാം വാർഡിൽ കളത്തിൽവീട്ടിൽ പ്രജീഷ് എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടത്.കസ്റ്റഡിയിലുള്ളവരെ ചോദ്യംചെയ്തു വരികയാണെന്നും കൂടുതൽപേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും ചേർത്തല സ്റ്റേഷൻ ഓഫിസർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
FROM ONMANORAMA