ADVERTISEMENT

ചേർത്തല ∙ നഗരസഭ 11–ാംവാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച എ.അജിയുടെ വിജയം 310 വോട്ടിന്. ആകെ പോൾ ചെയ്ത 1039 വോട്ടുകളിൽ ഇടതു സ്ഥാനാർഥി 588 വോട്ടുകളാണ് നേടി. ബിജെപി സ്ഥാനാർഥി പ്രേംകുമാർ കാർത്തികേയന് 278 വോട്ടുകളും യുഡിഎഫ് സ്ഥാനാർഥി കെ.ആർ.രൂപേഷിന് 173 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാമതായിരുന്ന ബിജെപിയാണ് ഇക്കുറി രണ്ടാമത്. യുഡിഎഫിന് കഴിഞ്ഞതവണ ലഭിച്ച വോട്ടുകൾ പോലും ഇത്തവണ ലഭിച്ചില്ല. 147 വോട്ടിന്റെ കുറവാണുണ്ടാണ്ടായത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി 320 വോട്ടുകൾ നേടി രണ്ടാമതെത്തിയിരുന്നു. ഇത്തവണ 173 വോട്ടുകൾ മാത്രം ലഭിച്ച മുന്നണി സ്ഥാനാർഥി ബിജെപിക്കും പിന്നിൽ മുന്നാമതായി. കോൺഗ്രസിലെ ചില നേതാക്കളുടെ നിസ്സഹരണമാണ് പരാജയകാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.കഴിഞ്ഞതവണ എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിച്ച എം.ജയശങ്കർ 48 വോട്ടുകളുടെ ഭൂരിപക്ഷമാണ് നേടിയത്. എം.ജയശങ്കറിന്റെ മരണത്തോടെയാണ്  ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. 35 സീറ്റുകളുള്ള നഗരസഭയിൽ 1സ്വതന്ത്രൻ ഉൾപ്പെടെ എൽഡിഎഫ് 21, യുഡിഎഫ് 10, ബിജെപി 3, സ്വതന്ത്രൻ1 എന്നിങ്ങനെയാണ് കക്ഷിനില.

സർവീസിൽ നിന്ന് വിരമിച്ചു; ഇനി ഫുൾടൈം ജനസേവനം

ചേർത്തല∙ ജോലിയിൽ നിന്നു വിരമിക്കുന്ന ദിവസം തന്നെ നഗരസഭാ കൗൺസിലറായി എ.അജിയുടെ വിജയം. ചേർത്തല നഗരസഭ 11–ാംവാർഡിൽ ഇടതു സ്വതന്ത്രനായി വിജയിച്ച എ.അജി ചേർത്തല അർബൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ നിന്ന് ഇന്നലെയാണ് വിരമിച്ചത്.  ഇന്നലെയായിരുന്നു അജിയുടെ പിറന്നാളും. 11–ാംവാർഡ് പുനർനിർണയയിച്ചതിനു ശേഷം ലഭിക്കുന്ന എറ്റവും വലിയ ഭൂരിപക്ഷമാണ് 11–ാം വാർഡ് വടക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അജിക്ക് ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com