ADVERTISEMENT

സ്വയം തൊഴിൽ വായ്പ: ആലപ്പുഴ∙ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ നോർക്ക റൂട്സുമായി ചേർന്നു നടപ്പിലാക്കുന്ന സ്വയം തൊഴിൽ വായ്പ പദ്ധതിയായ പ്രവാസി പുനരധിവാസ വായ്പ പദ്ധതിക്കു കീഴിൽ വായ്പ നൽകുന്നു. അപേക്ഷകർ പട്ടിക വിഭാഗത്തിൽപെട്ട തൊഴിൽരഹിതരും 18 നും 55 നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. രണ്ടുവർഷമെങ്കിലും വിദേശത്തു ജോലി ചെയ്തു മടങ്ങി വരുന്ന പ്രവാസികൾക്കാണു സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിനായി 20 ലക്ഷം രൂപവരെ വായ്പ നൽകുന്നത്. ഫോൺ: 0477 -2262326, 9400068504.

സ്വയം തൊഴിൽ സംരംഭങ്ങൾക്ക് വായ്പ

ആലപ്പുഴ∙ സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷനിൽ നിന്നും വിവിധ സ്വയം തൊഴിൽ സംരംഭങ്ങൾക്കു വായ്പ നൽകുന്നു. 50,000 രൂപ മുതൽ 3 ലക്ഷം രൂപ വരെയാണു വായ്പ നൽകുന്നത്. അപേക്ഷകർ പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപെടുന്നവരും 18 മുതൽ 55 വയസ്സ് വരെ പ്രായപരിധിയിലുള്ളവരായിരിക്കണം. ഫോൺ: 0477 -2262326, 9400068504.‌

സ്പോർട്സ് ഹോസ്റ്റൽ സിലക്‌ഷൻ

മുഹമ്മ∙ സ്പോർട്സ് അക്കാദമി മുഹമ്മ എ.ബി.വിലാസം എച്ച്എസ്എസിൽ നടത്തുന്ന സ്പോർട്സ് ഹോസ്റ്റലിലേയ്ക്ക് അത്‌ലറ്റ്സ്, വെയ്റ്റ് ലിഫ്റ്റിങ്, പവർ ലിഫ്റ്റിങ്, വോളിബോൾ എന്നീ ഇനങ്ങളിലേക്ക് ഈ വർഷം 7, 8, 9 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കുള്ള സിലക്‌ഷൻ 5ന് രാവിലെ 10ന് നടത്തും. താൽപര്യമുള്ള പെൺകുട്ടികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം. 9961412357, 8943160156.

അത്‌ലറ്റിക്സ് പരിശീലനം

ആലപ്പുഴ∙ സായി ഖേലോ ഇന്ത്യ സെന്റർ ആയ സെന്റ് മൈക്കിൾസ് കോളജിൽ അത്‌ലറ്റിക്സ് പരിശീലനത്തിന് 15– 18 വയസ്സുള്ള കായികതാരങ്ങളെ കോളജ് ഗ്രൗണ്ടിൽ വച്ച് തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്കു സൗജന്യ പരിശീലനവും സ്പോർട്സ് കിറ്റും ലഭിക്കും. വയസ്സ് തെളിയിക്കുന്ന രേഖ, ആധാർ, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട്‌ സൈസ് ഫോട്ടോ എന്നിവ സഹിതം 10നു രാവിലെ 7നു കോളജ് ഗ്രൗണ്ടിൽ എത്തണം. ഫോൺ: 99951 02095, 96562 81169.

ഓവർസിയറുടെ ഒഴിവ്

മുഹമ്മ ∙ ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് ഓവർസിയറുടെ നിലവിലുള്ള താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 8ന് മുൻപ് അപേക്ഷ നൽകണം. വിശദവിവരങ്ങൾ പഞ്ചായത്ത് ഓഫിസിൽ ലഭ്യമാണ്. 94960 43637.

അധ്യാപക ഒഴിവ്

ചേർത്തല∙തിരുനല്ലൂർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ ഹൈസ്‌കൾ വിഭാഗത്തിൽ കണക്ക്(രണ്ട്),ഇംഗ്ലീഷ്(ഒന്ന്),സംസ്‌കൃതം(ഒന്ന്)എന്നീ വിഷയങ്ങളിൽ താൽക്കാലിക ഒഴിവ്.അഭിമുഖം അഞ്ചിന് 2ന്.

പട്ടണക്കാട്∙ പട്ടണക്കാട് എസ്‌സിയുജിവിഎച്ച്എസ്എസിൽ എച്ച്എസ്ടി ഫിസിക്കൽ സയൻസ് സോഷ്യൽ സയൻസ്,സോഷ്യൽ സയൻസ്, ഹിന്ദി,ഇംഗ്ലീഷ് വിഷയങ്ങളിൽ തൽക്കാലിക ഒഴിവ്. അഭിമുഖം 6ന് 10ന്.

കലവൂർ ∙ മണ്ണഞ്ചേരി പൊന്നാട് ഗവ.എൽപി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അറബി അധ്യാപകരുടെ ഒഴിവുണ്ട്. യോഗ്യരായവർ 8ന് രാവിലെ 10ന് സ്കൂളിലെത്തണം.

മാർക്ക് ലിസ്റ്റും ഫോട്ടോയും എത്തിക്കണം

ചേപ്പാട്∙ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ചേപ്പാട് പഞ്ചായത്ത് നിവാസികളായ വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റും ഒരു ഫോട്ടോയും പഞ്ചായത്ത് ഓഫിസിൽ 5ന് മുൻപ് എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

റജിസ്ട്രേഷൻ ആരംഭിച്ചു

ഹരിപ്പാട് ∙ കരുവാറ്റ യുഐടിയിൽ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കോ–ഓപ്പറേഷൻ, സിഎ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിലേക്കുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. 0479 2493366, 9447976253

അപേക്ഷ ക്ഷണിച്ചു

മാവേലിക്കര ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ്, ബിസിഎ, ബികോം (ടാക്സ്, ഫിനാൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ), ബിബിഎ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി 15 വരെ അപേക്ഷ സമർപ്പിക്കാം. 0479 2304494, 8547005046

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com