ADVERTISEMENT

ആലപ്പുഴ∙ നിയമവിരുദ്ധമായി സവാരി നടത്തുന്നതിനിടെ ചിത്തിരക്കായലിൽ മുങ്ങിയ ഹൗസ് ബോട്ട് ഇനി സർവീസ് നടത്തരുതെന്നു തുറമുഖ വകുപ്പിന്റെ ശുപാർശ. അപകടവുമായി ബന്ധപ്പെട്ടു മാരിടൈം ബോർഡ് സിഇഒയ്ക്കു നൽകിയ അന്വേഷണ റിപ്പോർട്ടിലാണ് ഇൻലാൻഡ് വെസൽ നിയമത്തിലെ 85–ാം വകുപ്പ് പ്രകാരം ബോട്ട് ഇനി ജലഗതാഗതത്തിന് ഉപയോഗിക്കരുതെന്ന ശുപാർശയുള്ളത്.

ഇതനുസരിച്ച് ബോട്ട് ഉടമയ്ക്ക് നോട്ടിസ് നൽകും. പള്ളാത്തുരുത്തിയിലെ ‘റിലാക്സ് ഇൻ കേരള’ എന്ന സ്ഥാപനത്തിനു കീഴിലുള്ള   ഈസ്റ്റേൺ സെഫി എന്ന ബോട്ടാണ് മേയ് 29ന്  പുളിങ്കുന്ന് മേഖലയിൽ ചിത്തിരക്കായലിൽ മുങ്ങിയത്. തമിഴ്നാട് സ്വദേശികളായ 3 യാത്രക്കാരെയും 2 ജീവനക്കാരെയും സ്പീഡ് ബോട്ടിൽ രക്ഷപ്പെടുത്തി.  2013ൽ ബോട്ടിന്റെ റജിസ്ട്രേഷൻ കാലാവധി അവസാനിച്ചെന്നു കണ്ടെത്തിയിരുന്നു.

2018ൽ റജിസ്ട്രേഷൻ പുതുക്കാനായി സർവേ നടത്തിയെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ ഇല്ലാത്തതിനാൽ പരാജയപ്പെട്ടു. 2020നു ശേഷം ഇൻഷുറൻസ് പുതുക്കിയിട്ടില്ല. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും നിയമവിരുദ്ധമായും സർവീസ് നടത്തിയതിന് 2020 ജനുവരിയിൽ ബോട്ടിന് 55600 രൂപ പിഴയിടുകയും സ്റ്റോപ്് മെമ്മോ നൽകുകയും ചെയ്തതാണെന്നു റിപ്പോർട്ടിലുണ്ട്. എന്നാൽ ഇത് അവഗണിച്ചു ബോട്ട് വീണ്ടും സർവീസ് നടത്തി.

അപകടത്തിൽ പെട്ട ബോട്ടിന് വെള്ളത്തിനു മുകളിൽ സ്ഥിരത ലഭിക്കാത്ത പ്രശ്നം നിർമാണത്തിൽ ഉണ്ടെന്നു റിപ്പോർട്ടിൽ പറയുന്നു. ഇതു പരിഹരിക്കാൻ ബോട്ടിന്റെ ഇരുവശത്തും ബോയകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതു നീക്കം ചെയ്തതു ബോട്ട് പെട്ടെന്നു അപകടത്തിൽപെടാൻ  കാരണമായി ബോട്ടിലെ 3 ജീവനക്കാരിൽ ഒരാൾക്കു മാത്രമേ ലൈസൻസ് ഉണ്ടായിരുന്നുള്ളുവെന്നും തുറമുഖ വകുപ്പ് നൽകിയ റിപ്പോർട്ടിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com