ADVERTISEMENT

ലവൽ ക്രോസ് അടച്ചിടും; കായംകുളം∙ ലവൽ ക്രോസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചേപ്പാട്- കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ 143-ാം നമ്പർ (ഇടശ്ശേരി ഗേറ്റ്), 145-ാം നമ്പർ (പത്തിയൂർ ഗേറ്റ്) എന്നിവ ഇന്നു രാവിലെ 8 മുതൽ 6നു വൈകിട്ട് 6 വരെ ഗേറ്റ് അടച്ചിടും. വാഹനങ്ങൾ യഥാക്രമം എലവകുളങ്ങര, എരുവ ഗേറ്റുകൾ വഴി പോകണം.

അധ്യാപകർ

എടത്വ ∙ കൊടുപ്പുന്ന ഗവ. ഹൈസ്കൂൾ യുപി വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 7 ന് 10.30 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ. 9645130677.

മങ്കൊമ്പ് ∙ തെക്കേക്കര ഗവ.ഹൈസ്കൂൾ , ഹൈസ്കൂൾ, യുപി വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് അധ്യാപകരെ നിയമിക്കുന്നു. യുപി വിഭാഗത്തിൽ 9 ന് 10.30 നും, ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്ര വിഷയത്തിലേക്ക് 2 നും നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് യോഗ്യരായവരെ ക്ഷണിക്കുന്നു.

മങ്കൊമ്പ് ∙ ഗവ.എൽപി സ്കൂളിൽ 2 അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 6 ന് 11 ന് നടക്കുന്ന അഭിമുഖത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റ് സഹിതം പങ്കെടുക്കണം.

മങ്കൊമ്പ് ∙ അവിട്ടം തിരുനാൾ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അഗ്രികൾചർ വിഭാഗം താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾ നാളെ 10 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ. 0477 2703730.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com