അഭിമുഖം നടക്കും: ആലപ്പുഴ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എ ഇംഗ്ലിഷ് തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്ളവരുടെ അഭിമുഖം പത്തനംതിട്ട ഓഫിസിൽ വച്ച് നടക്കും. ഉദ്യോഗാർഥികൾ അറിയിപ്പ് പ്രൊഫൈലിൽ അയച്ചിട്ടുണ്ട്.
ഒഴിവുകൾ
ആലപ്പുഴ∙ കാവാലം ഗവ. ടെക്നിക്കിൽ ഹൈസ്കൂളിൽ ഇലക്ട്രോണിക്സ് വർക് ഷോപ്പ് ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവ്. എഴുത്തുപരീക്ഷ, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവ 9ന് രാവിലെ 10.30ന് സ്കൂൾ ഓഫിൽ. 0477 2748069
അധ്യാപക നിയമനം
മാവേലിക്കര ∙ ഇറവങ്കര ഗവ.വിഎച്ച്എസ്എസിലെ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 8നു ഉച്ചയ്ക്ക് 2നു സ്കൂൾ ഓഫിസിൽ നടക്കും. 8281349358