ചേർത്തല∙ കേരള ബാങ്കിന്റെ ചേർത്തല നഗരത്തിലെ രണ്ടു ശാഖകളിലും പട്ടണക്കാടും പണയംവച്ച 20 ലക്ഷം മൂല്യമുള്ള സ്വർണാഭരണങ്ങൾ കാണാതായെന്ന് ആരോപണം. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥയുടെ സാന്നിധ്യത്തിൽ നടന്ന സ്റ്റോക് പരിശോധനയ്ക്കിടെയാണ് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്.
ബാങ്കിൽ പണയ സ്വർണം എടുക്കാനെത്തിയവർക്ക് സ്വർണം തിരികെ ലഭിക്കാതെ വന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. എന്നാൽ ബാങ്ക് അധികൃതരോ ഉപഭോക്താക്കളോ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. ഒരു ശാഖയിൽനിന്നു നഷ്ടമായ ആറുലക്ഷം വിലവരുന്ന സ്വർണം ജീവനക്കാരിൽനിന്ന് ഈടാക്കിയതായി സൂചനയുണ്ട്.
എന്നാൽ പരിശോധനയിൽ ആദ്യം കാണാതിരുന്ന പണയ സ്വർണം വീണ്ടും പരിശോധിച്ചപ്പോൾ കണ്ടെത്തിയെന്നും നിലവിൽ പരാതിയെന്നും ലഭിച്ചിട്ടില്ലെന്നും കേരള ബാങ്ക് ജനറൽ മാനേജർ എ.അനിൽകുമാർ പറഞ്ഞു.