ADVERTISEMENT

റെയിൽവേ സ്റ്റേഷൻ വികസനം: നിർദേശം നൽകാം: ആലപ്പുഴ∙ റെയിൽവേ അധികൃതരുമായി 15ന് നടക്കുന്ന ചർച്ചകൾക്ക് മുന്നോടിയായി അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന്റെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള ആലപ്പുഴ, കായംകുളം, രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കരുനാഗപ്പള്ളി എന്നീ റെയിൽവേ സ്റ്റേഷനുകളുടെ വികസനവുമായി ബന്ധപ്പെട്ട് റെയിൽവേ യാത്രക്കാരുടെ സംഘടനകൾക്കും പൊതുജനങ്ങൾക്കും നിർദേശങ്ങൾ സമർപ്പിക്കാമെന്ന് എ.എം. ആരിഫ് എംപി അറിയിച്ചു.  നിർദേശങ്ങൾ തിരുവമ്പാടിയിലുള്ള എംപി ഓഫിസിൽ നേരിട്ടോ 8848618331 എന്ന വാട്സ് ആപ് നമ്പറിലോ alappuzhampoffice@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ 13നകം സമർപ്പിക്കണം.

പ്ലസ് വൺ സ്പോർട്സ് ക്വോട്ട: ഓൺലൈൻ റജിസ്ട്രേഷന് തുടക്കം 

ആലപ്പുഴ∙ 2023-24 അധ്യയന വർഷത്തെ പ്ലസ് വൺ സ്പോർട്സ് ക്വോട്ട ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. 2021 ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളാണു സ്പോർട്സ് ക്വോട്ടയ്ക്കു പരിഗണിക്കുക. വിദ്യാഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ www.admission.dge. kerala.gov.in എന്ന വെബ്സൈറ്റിലൂടെ സ്പോർട്സ് ക്വോട്ട അപേക്ഷിക്കണം.

ഇതിന്റെ പ്രിന്റ‌ൗട്ടും ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത പകർപ്പും സ്വന്തം ഇ മെയിൽ ഐഡിയിൽ നിന്നു ജില്ലാ സ്പോർട്സ് കൗൺസിലിന്റെ alpydsc202I@gmail.com എന്ന മെയിൽ ഐഡിയിൽ അയയ്ക്കണം. അതേ മെയിൽ ഐഡിയിൽ നിന്നു സ്കോർ കാർഡ് തിരിച്ച് അയയ്ക്കും. സ്കോർ കാർഡിന്റെ അസ്സൽ ആവശ്യമുള്ളവർ നേരിട്ട് ഓഫിസിലെത്തണം. സ്കോർ കാർഡ് ലഭിച്ചതിനു ശേഷം ഹയർ സെക്കൻഡറി അഡ്മിഷൻ സൈറ്റിലെ ലിങ്കിലൂടെ സ്കൂൾ/ കോഴ്സുകൾ നൽകാം. ഫോൺ: 0477 2253090, 9400901432.

സ്‍ക്രൈബസ് പരിശീലനം

ആലപ്പുഴ∙ ലൈസൻസ് നിയന്ത്രണങ്ങളില്ലാതെ ഉപയോഗിക്കാൻ കഴിയുന്ന സ്‍ക്രൈബസ് സ്വതന്ത്ര ഡിടിപി സോഫ്റ്റ്‍വെയറിൽ ഓൺലൈൻ പരിശീലനത്തിന് കൈറ്റ് അപേക്ഷ ക്ഷണിച്ചു. കൈറ്റിന്റെ ഓൺലൈൻ പരിശീലന പ്ലാറ്റ്ഫോം ആയ ‘കൂൾ’ വഴിയാണ് 4 ആഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം. www.kite.kerala.gov.in എന്ന പോർട്ടലിലൂടെ റജിസ്റ്റർ ചെയ്യാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കൈറ്റ് സർട്ടിഫിക്കറ്റ് നൽകും. 2000 രൂപയും 18% ജിഎസ്ടിയുമാണ് കോഴ്സ് ഫീസ്. 0477-2230210.

സൗജന്യ പരിശീലനം

ചെങ്ങന്നൂർ ∙ കെ–മാറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി ചെങ്ങന്നൂർ പ്രോവിഡൻസ് സ്കൂൾ ഓഫ് ബിസിനസ് സൗജന്യ പരിശീലനം നൽകുന്നു. ജൂലൈ 2ന് നടക്കുന്ന എംബിഎ പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾക്കാണ് പരിശീലനം നൽകുക. റജിസ്ട്രേഷനുള്ള ലിങ്ക്– prvdnc.com/kmatcoaching. 

ഒഴിവുകൾ അധ്യാപകർ

മാവേലിക്കര ∙ ഗവ.ബോയ്സ് എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കു അഭിമുഖം നാളെ 2നു നടക്കും.

മാവേലിക്കര ∙ കുന്നം ഗവ.എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ്, ഫിസിക്സ്, ഇംഗ്ലിഷ് വിഷയങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കു അഭിമുഖം നാളെ 10നു നടക്കും.

ചാരുംമൂട്∙ താമരക്കുളം വിവി ഹയർസെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ളവർ 16നുള്ളിൽ സ്കൂൾ ഓഫിസുമായി ബന്ധപ്പെടണം. 9447452569.

ചേർത്തല ∙ ചേർത്തല ഗവ. പോളിടെക്നിക് കോളജിൽ ഗെസ്റ്റ് അധ്യാപകരുടെയും ലാബ് സ്റ്റാഫിന്റെയും  ഒഴിവിലേക്ക്  ഇന്റർവ്യൂ നാളെ രാവിലെ 10ന് നടക്കും.  കംപ്യൂട്ടർ, മെക്കാനിക്കൽ, ഇൻസ്‌ട്രമെന്റേഷൻ വിഭാഗങ്ങളിൽ ഗെസ്റ്റ് ലക്ചറർ, കംപ്യൂട്ടർ ഹാർഡ് വെയർ, ഇലക്ട്രിക്കൽ എന്നീ വിഭാഗങ്ങളിൽ ഡെമോൺസ്ട്രേറ്റർ, ഇൻസ്‌ട്രമെന്റേഷൻ, വെൽഡിങ്, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിൽ ട്രേഡ്സ്മാൻമാരുടെയും ഒഴിവുകളാണുള്ളത്. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. വിവരങ്ങൾക്ക് www.gptccherthala.org എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

ചേർത്തല ∙ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി ഗണിതം യുപിഎസ്ടി ഗണിതം താൽക്കാലിക ഒഴിവുണ്ട്. ഇന്ന് 10.30ന് യുപി വിഭാഗത്തിലും 11.30ന് എച്ച്.എസ് വിഭാഗത്തിലും ഇന്റർവ്യൂ നടക്കും.

പൂച്ചാക്കൽ ∙ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മുഹമ്മ റീജനൽ സെന്ററിൽ മാനേജ്മെന്റ്, കൊമേഴ്സ്, ഇംഗ്ലിഷ്, മലയാളം വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക പാനൽ തയാറാക്കുന്നതിന് യുജിസി യോഗ്യതയുള്ളവരിൽ നിന്നു അപേക്ഷ ക്ഷണിച്ചു. രേഖകൾ സഹിതം 16ന് 3ന് മുൻപ് കോളജിലെത്തണം. 9895919763

സീറ്റ് ഒഴിവ്

കലവൂർ ∙ കേരള സർവകലാശാലയുടെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മണ്ണഞ്ചേരി ഉപകേന്ദ്രത്തിൽ തൊഴിൽ അധിഷ്ഠിത ബിരുദ കോഴ്സുകളായ ബിഎ മലയാളം (മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം), ബികോം (കോഓപ്പറേഷൻ) എന്നിവയിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 04772080211.

ഹെൽപ് ഡെസ്ക്

പൂച്ചാക്കൽ ∙ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അരൂർ റീജനൽ സെന്ററിൽ ബിരുദ പ്രവേശനത്തിനുള്ള റജിസ്ട്രേഷൻ ഹെൽപ് ഡെസ്ക് തുടങ്ങി. 9539706245.

വൈദ്യുതി മുടക്കം

മാന്നാർ ∙ മാന്നാർ വില്ലേജ് ഓഫീസ്, ഇടശേരി, തോട്ടത്തിൽ എന്നിവിടങ്ങളിൽ നാളെ പകൽ വൈദ്യുതി മുടങ്ങും.

മുഹമ്മ ∙ പാലയ്ക്കൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും സുമതിക്കാട് ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.

തുറവൂർ∙ ആലയ്ക്കാപറമ്പ്, പുത്തൻചന്ത, മോർ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com