ADVERTISEMENT

ചെങ്ങന്നൂർ∙ അടുക്കളയിൽ പാചകം ചെയ്തുകൊണ്ടിരുന്ന വയോധികയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. മുളക്കുഴ പഞ്ചായത്ത് പതിനൊന്നാം വാർഡ്കൊഴുവല്ലൂർ തുണ്ടത്തിൽ കിഴക്കേതിൽ അമ്മിണി ബാബു (70) വിനാണ് വെട്ടേറ്റത്. ഭർത്താവ് എം.ടി ബാബുവിനെ (72)  ചെങ്ങന്നൂർ എസ്ഐ എം.സി അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം  കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ ഏഴരയോടെ അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരുന്ന അമ്മിണിയെ പിന്നിൽ നിന്നെത്തിയ ബാബു വെട്ടുകത്തികൊണ്ട് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. നിലവിളി കേട്ടത്തിയ അയൽവാസികളാണ് അമ്മിണിയെ ആശുപത്രിയിൽ എത്തിച്ചത്.

അമ്മിണിയുടെ നെറ്റിയുടെ ഇടത്ത് വശത്തും ഇടത്തു കൈയ്ക്കും മുറിവേറ്റിട്ടുണ്ട്. തലക്ക് അടിയും ഏറ്റിട്ടുണ്ട്. ഇവരെ ആദ്യംചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാൾ കുറെ നാളായി മാനസിക രോഗത്തിന് ചികിത്സയിലാണന്ന് പൊലീസ് പറഞ്ഞു. ഏകമകൾ വിദേശത്താണ്. അമ്മിണിയും ബാബുവും മാത്രമാണ് വീട്ടിലുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com