ADVERTISEMENT

കുട്ടനാട് ∙  കാൻസർ രോഗ ബാധിതനായ നെടുമുടി പഞ്ചായത്ത് 12-ാം വാർഡ് വല്യകളത്തിൽ വി.സി.ശ്രീകുമാറിന്റെ (കല്ലേലിൽ ശ്രീക്കുട്ടൻ–51) ചികിത്സയ്ക്കാണു നെടുമുടി ഗ്രാമം ഒന്നിക്കുന്നത്. ശ്രീകുമാർ ചമ്പക്കുളം വൈശ്യംഭാഗം പ്രദേശത്തെ പൊതുപ്രവർത്തകനാണ്. നാട്ടിലെ പൊതുകാര്യങ്ങളിലും മുന്നിലുണ്ട്. പ്രളയകാലത്തും കോവിഡ് കാലത്തും സന്നദ്ധ പ്രവർത്തനത്തിനു നേതൃത്വം നൽകി. വൈശ്യംഭാഗം ഗവ. എൽപി സ്കൂൾ, ബിബിഎം ഹൈസ്കൂൾ എന്നിവിടങ്ങളിൽ പിടിഎ പ്രസിഡന്റ് എന്ന നിലയിൽ സ്കൂളിൽ ഒട്ടേറെ മികവുറ്റ പരിപാടികൾ നടപ്പിലാക്കാൻ നേതൃത്വം നൽകി.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീകുമാറിനു തുടക്കത്തിൽ കീറോതെറപ്പി ചെയ്തു. ഇപ്പോൾ ശസ്ത്രക്രിയ ചെയ്യണമെന്നാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കുറഞ്ഞത് 10 ലക്ഷം രൂപ   വേണ്ടി വരും. 26നു ശസ്ത്രക്രിയയ്ക്കുവേണ്ടിയുള്ള ചികിത്സ തുടങ്ങും. വളരെ ദയനീയമായ ജീവിത സാഹചര്യമാണു ശ്രീകുമാറിന്റേത്. ഇലക്ട്രീഷ്യനായ ശ്രീകുമാറിന്റെ ഏക വരുമാനത്തിലാണു കുടുംബം പുലരുന്നത്. ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ശ്രീകുമാറാണ്.

കുടുംബത്തിന്റെ നിസ്സഹായവസ്ഥ അറിയാവുന്ന നാട്ടുകാർ 24, 25 തീയതികളിൽ നെടുമുടി പഞ്ചായത്തിലെ 8 മുതൽ 13 വരെയുള്ള വാർഡുകളിൽ ധനസമാഹരണം നടത്തും. നെടുമുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മന്മഥൻ നായർ ചെയർപഴ്സനും  മുൻ  പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.അനിയപ്പൻ കൺവീനറുമായുള്ള സമിതിയുടെ നേതൃത്വത്തിലാണു ധനസമാഹരണം .സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിൽ ചികിത്സാ സഹായ സമിതിയുടെ പേരിൽ കേരള ബാങ്ക് ചമ്പക്കുളം ശാഖയിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ : 1235 1230 1200 534. ഐഎഫ്എസ്‌ കോഡ് : KSBK0001235. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com