ADVERTISEMENT

മുതവഴി ∙ ജലോത്സവങ്ങളിലും വള്ളസദ്യകളിലും പങ്കെടുക്കാനായി മുതവഴി പള്ളിയോടം പമ്പയിൽ നീരണഞ്ഞു. സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജകൾക്കു ശേഷം താലപ്പൊലിയുടേയും മുത്തുക്കുടകളുടേയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയോടെ ഘോഷയാത്രയായി പള്ളിയോടക്കടവിലെത്തി. തുടർന്നു നീരണയൽ ചടങ്ങ് നടന്നു. മുതവഴി എൻഎസ്എസ് കരയോഗം പ്രസിഡന്റ് വിജയകുമാർ മൂത്തേടത്ത്, സെക്രട്ടറി ജയകുമാർ തോട്ടത്തിൽ, ട്രഷറർ രാജേഷ്. പി. നായർ, വൈസ് പ്രസിഡന്റ് മനോജ് കുമാർ ചൂഴിയാട്ട്, ജോയിന്റ് സെക്രട്ടറി ശ്യാംകുമാർ കണ്ണമ്പള്ളിൽ, പള്ളിയോട പ്രതിനിധി ബി. കൃഷ്ണകുമാർ, വൈസ് ക്യാപ്റ്റൻ സജിത്ത് കുമാർ മംഗലത്ത്, മുൻ പ്രസിഡന്റ് ജയപ്രകാശ് ആതിര, മുൻ ട്രഷറർ ഉണ്ണിക്കൃഷ്ണൻ നായർ മായിക്കൽ, വനിതാ സമാജം പ്രസിഡന്റ് ഹേമലതാ പിള്ള, സെക്രട്ടറി രമാ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പള്ളിയോടം തിരുവാറന്മുളയ്ക്കു യാത്രയായി.

കോടിയാട്ടുകര പള്ളിയോടം നീരണയുന്നു.

കോടിയാട്ടുകര പള്ളിയോടം 

കോടിയാട്ടുകര ∙ കോടിയാട്ടുകര പള്ളിയോട സേവാ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള കോടിയാട്ടുകര പള്ളിയോടം വള്ളസദ്യകളിലും ജലമേളകളിലും പങ്കെടുക്കാനായി നീരണഞ്ഞു. കവി കെ. രാജഗോപാൽ നീരണയൽ കർമം നിർവഹിച്ചു. നീരണയലിന് മുന്നോടിയായി നടന്ന ചടങ്ങിൽ കുട്ടികൾക്ക് പമ്പയാറ്റിൽ നീന്തൽ പരിശീലനം നൽകുന്ന അശോക് കുമാർ കടന്തോട്ടിലിനെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി അനൂപ് രാജ്, ക്യാപ്റ്റൻ ഉണ്ണിക്കൃഷ്ണൻ നായർ, വൈസ് ക്യാപ്റ്റൻ അഖിൽ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പള്ളിയോട ശിൽപി അയിരൂർ സതീശ് ആചാരി, കൗൺസിലർ എൻ. സുധാമണി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വന്മഴി പള്ളിയോടം നീരണഞ്ഞപ്പോൾ.

വന്മഴി പള്ളിയോടം 

വന്മഴി ∙ ആറന്മുള ഉത്തൃട്ടാതി വള്ളംകളിയിലും വള്ളസദ്യകളിലും ജലോത്സവങ്ങളിൽ പങ്കെടുക്കുന്നതിനും തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനുമായി വന്മഴി പള്ളിയോടം നീരണഞ്ഞു. പള്ളിയോടപ്പുരയിൽ വിശേഷാൽ പൂജകൾക്കു ശേഷം ശ്രീമാൻകുളങ്ങര ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടന്നു. അന്നദാനവും നടത്തി. വള്ളസദ്യ വഴിപാടുകൾ സ്വീകരിക്കുന്നതിനായി ആറന്മുളയ്ക്ക് യാത്ര തിരിക്കും. വന്മഴി എൻഎസ്എസ് കരയോഗം പ്രസിഡന്റ് കെ.എസ് ഹരികുമാർ, സെക്രട്ടറി കെ.ആർ. ജയകുമാർ, പള്ളിയോട ക്യാപ്റ്റൻ മുരളി കൃഷ്ണ, വൈസ് ക്യാപ്റ്റൻ എസ്.ശ്രീരാജ്, പള്ളിയോട സേവാ സംഘം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കൃഷ്ണകുമാർ കൃഷ്ണവേണി, പള്ളിയോട പ്രതിനിധി വി. മോഹൻകുമാർ, ട്രഷറർ ഉണ്ണിക്കൃഷ്ണൻ കർത്ത, വൈസ് പ്രസിഡന്റ് എ.ജി. മധുസൂദനൻ നായർ, ജോയിന്റ് സെക്രട്ടറി കെ.ജി. ഗീതാ കൃഷ്ണൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com