ADVERTISEMENT

കുട്ടനാട് ∙ മുട്ടാർ സെന്റ് തോമസ് കുമരംചിറ പള്ളിയുടെ ശതോത്തര രജത ജൂബിലിയോടനുബന്ധിച്ച് ഇടവകയുടെ പരിധിയിലുള്ള കുടുംബങ്ങളെ പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിക്കു തുടക്കമായി. ജോബ് മൈക്കിൾ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി വീടുകളിൽ പച്ചക്കറി വിത്തുകളും ഗ്രോബാഗുകളും വിതരണം ചെയ്യും. ശാസ്ത്രീയ കൃഷിരീതികൾ പരിചയപ്പെടുത്തുന്നതിനായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് ചാസ് ഡയറക്ടർ റവ. ഫാ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം പ്രഫസർ ഡോ. നിമ്മി ജോസ്, അസിസ്റ്റന്റ് പ്രഫസർ ഡോ. ജ്യോതി സാറ ജേക്കബ് എന്നിവർ ക്ലാസിനു നേതൃത്വം നൽകി.

വികാരി ഫാ. ജോസഫ് കട്ടപ്പുറം, മുട്ടാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബോബൻ ജോസ് ചൂരക്കുറ്റി, പഞ്ചായത്തംഗം ഷില്ലി അലക്സ് മേക്കാട്, ട്രസ്റ്റി ആന്റപ്പൻ ചുങ്കപ്പുര, ജൂബിലി കമ്മിറ്റി കൺവീനർ തോമസ് ജെറോം മേപ്രത്തുശേരി തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ കൃഷികളിലേർപ്പെട്ടിരിക്കുന്നവർക്കു പരിശീലനം നൽകും. ഓരോ മേഖലയിലും മികവു പുലർത്തുന്നവരെ ജൂബിലി സമാപനത്തോടനുബന്ധിച്ച് ആദരിക്കുമെന്നും കാർഷികരംഗത്തെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ജോർജ് ഏബ്രഹാം പുളിക്കീക്കളം, ജിജി ജോസഫ് വേളുത്തുരുത്തേൽ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com