ADVERTISEMENT

ചെങ്ങന്നൂർ∙ ഓണക്കാലം പള്ളിയോടക്കരകൾക്ക് ഉത്സവകാലമാണ്. നീരണയൽ ചടങ്ങോടെ കൊടിയേറുന്ന ആ ഉത്സവം മൂന്നു മാസത്തോളം നീണ്ടുനിൽക്കും. ഉത്തൃട്ടാതി ജലമേളയിൽ ഉൾപ്പെടെ പങ്കെടുക്കാൻ തുഴച്ചിൽ പരിശീലനം നടത്തിവരികയാണു പള്ളിയോടങ്ങൾ. ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട 52 പള്ളിയോടക്കരകളിൽ 10 എണ്ണം ചെങ്ങന്നൂർ മേഖലയിലാണ്. മേഖലയിലെ ചെന്നിത്തല, പ്രയാർ, കീഴ്‌വൻമഴി, വന്മഴി, മുതവഴി, മുണ്ടൻകാവ്, ഉമയാറ്റുകര, കോടിയാട്ടുകര, കീഴ്ചേരിമേൽ, മംഗലം പള്ളിയോടങ്ങൾ വള്ളസദ്യകളിൽ പങ്കെടുത്തു വരുന്നു.

മാലിപ്പുരയിൽ വിശ്രമിക്കുന്ന പള്ളിയോടങ്ങളിൽ മീനെണ്ണ തേച്ചു പിടിപ്പിച്ച ശേഷം നീരണയൽ ചടങ്ങിനൊരുക്കുന്നു. തുടർന്നാണു പരിശീലനം. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാനും പള്ളിയോടങ്ങൾ ആറന്മുളയിലെത്തും. ഗുരു ചെങ്ങന്നൂർ ട്രോഫി ഇറപ്പുഴ ചതയം ജലോത്സവം, തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ജലോത്സവം, വരട്ടാർ ജലോത്സവം എന്നിവയിലും മേഖലയിലെ പള്ളിയോടങ്ങൾ മത്സരിക്കും. കഴിഞ്ഞ തവണ സിബിഎൽ മത്സരങ്ങളോടനുബന്ധിച്ചു ജലഘോഷയാത്രയിലും പള്ളിയോടങ്ങൾ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com