ADVERTISEMENT

ആലപ്പുഴ ∙ ഓണക്കാലത്തു കയർ കോർപറേഷൻ മുറ്റത്ത് ഒരുങ്ങിയതു പൂക്കളമല്ല; വമ്പൻ കയർക്കളം. 40 അടി നീളവും 40 അടി വീതിയുമുണ്ട് കയർ ഉൽപന്നങ്ങൾ കൊണ്ടു നിർമിച്ച കളത്തിന്.പീലി വിടർത്തിയ മയിലിന്റെ രൂപം വിവിധ വർണങ്ങളിൽ കയർ ഉൽപന്നങ്ങൾ കൊണ്ടു തീർത്തിട്ടുണ്ട്. ലാൽജി, രാജീവൻ, സുനിൽ കുമാർ, നിയാസ്, രാജു എന്നീ ജീവനക്കാരുടെ നേതൃത്വത്തിൽ ഒരാഴ്ച കൊണ്ടാണു കളമൊരുക്കിയത്. കയർ ഭൂവവസ്ത്രം, കയർ ഉൽപന്നങ്ങൾ, ചായങ്ങൾ തുടങ്ങി പ്രകൃതിദത്തമായ വസ്തുക്കൾ മാത്രമാണ് ഉപയോഗിച്ചത്.

നടുക്കളത്തിൽ ഉപയോഗിച്ചിരിക്കുന്നത് കയർ കൊക്കോ നൂലുകൾ. ഇന്നു മുതൽ രണ്ടാഴ്ച സന്ദർശകർക്ക് കയർക്കളം കാണാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കയർ ഉൽപന്നങ്ങളുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ഇത്തരം പ്രവർത്തനങ്ങളെന്നു കോർപറേഷൻ ചെയർമാൻ ജി.വേണുഗോപാലും മാനേജിങ് ഡയറക്ടർ ഡോ. പ്രതീഷ് ജി.പണിക്കരും പറഞ്ഞു. നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം കയറിൽ നിർമിച്ചതും കോർപറേഷൻ ഓഫിസിനു മുന്നിൽ കയർ പാർക്ക് ഒരുക്കിയതും അടുത്ത കാലത്തു നടത്തിയ പ്രവർത്തനങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com