മത്സ്യത്തൊഴിലാളിയെയും കുടുംബത്തെയും വെട്ടിപരുക്കേൽപ്പിച്ചു

Mail This Article
ആലപ്പുഴ∙ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 18–ാം വാർഡിൽ മത്സ്യത്തൊഴിലാളിയെയും കുടുംബത്തെയും വെട്ടിപരുക്കേൽപ്പിച്ചു. ജനക്ഷേമം തോട്ടുങ്കൽ വീട്ടിൽ റോയി പീറ്റർ (45), ഭാര്യ ലിജിമോൾ (റോസി), മകൻ ആഷ്ബിൻ (17) എന്നിവർക്കാണ് വെട്ടേറ്റത്.
പ്രതി മാരാരിക്കുളം വടക്ക് 14–ാം വാർഡിൽ ചാരാങ്കാട്ട് ആന്റപ്പൻ (മുക്കാശ്ശേരി ആന്റപ്പൻ ) നെ അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.
മത്സ്യത്തൊഴിലാളിയായ റോയി പീറ്ററിന്റെ തലയ്ക്കും മകന്റെ ഇടത്തെ കൈയ്ക്കുമാണ് വാക്കത്തി ഉപയോഗിച്ചുള്ള ആക്രമണത്തിൽ വെട്ടേറ്റത്. ഭാര്യ ലിജിമോൾക്കും മർദ്ദനമേറ്റിട്ടുണ്ട്. മൂന്ന് പേരെയും ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ടാണ് ആക്രമണം. ആന്റെപ്പന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ നടവഴി സംബന്ധമായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. അർത്തുങ്കൽ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.