ADVERTISEMENT

മെഡിക്കൽ ക്യാംപ് 23ന്: ഹരിപ്പാട് ∙ സെന്റ് തോമസ് മിഷൻ സെന്ററിന്റെയും പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയുടെയും നേതൃത്വത്തിൽ 23ന് 9 ന് സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. ഹരിപ്പാട് നഗരസഭ ചെയർമാൻ കെ.എം. രാജു ക്യാംപ് ഉദ്ഘാടനം ചെയ്യും. 9846408441, 9746713569.

പരാതി പരിഹാര ക്യാംപ് ഇന്ന്

ഭരണിക്കാവ് ∙ ബിജെപി കറ്റാനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി കുടിശിക പരാതി പരിഹാര ക്യാംപ് ഇന്ന് 9.30നു ഭരണിക്കാവ് വടക്ക് ആൽത്തറ ജംക്‌ഷനു സമീപം പ്രശാന്തിയിൽ നടക്കും. സംസ്ഥാന കൗൺസിൽ അംഗം പാലമുറ്റത്ത് വിജയകുമാർ ഉദ്ഘാടനം ചെയ്യും. മേഖലപ്രസിഡന്റ് ആർ.കെ. പ്രസാദ് ചന്ദ്രൻപിള്ള അധ്യക്ഷത വഹിക്കും.

ഷഷ്ഠി പൂജ ഇന്ന്

ചെങ്ങന്നൂർ ∙ മുതവഴി കുമാരമംഗലം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഷഷ്ഠി പൂജ ഇന്ന്. രാവിലെ 6 ന് ഗണപതിഹോമം, എട്ട് മുതൽ സ്കന്ദപുരാണ പാരായണം. 10.30ന് ഷഷ്ഠി പൂജ, പ്രസാദ വിതരണം. മേൽശാന്തി മാമ്പറ്റ ഇല്ലം നാരായണൻ നമ്പൂതിരി കാർമികത്വം വഹിക്കും.

 

വൈദ്യുതി മുടക്കം

ആലപ്പുഴ ∙ നോർത്ത് സെക്‌ഷനിൽ ആറാട്ടുവഴി ഈസ്റ്റ്, പോപ്പി പാലം, സെന്റ് മേരീസ് സ്കൂൾ, സെന്റ് മേരീസ് പമ്പ്, കേരള ബെയ്‌ലേഴ്സ് എച്ച്ടി1 എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ ചുങ്കം സബ് സ്റ്റേഷൻ, കാർമൽ എന്നിവിടങ്ങളിൽ ഇന്ന്  രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
ആലപ്പുഴ ∙ പാതിരപ്പള്ളി സെക്‌‌ഷനിൽ കാരുപറമ്പ്, തീർഥശേരി, ഗുരുമന്ദിരം, പൂങ്കാവ് ചർച്ച് എന്നിവിടങ്ങളിൽ ഇന്ന്  രാവിലെ 9 മുതൽ ഉച്ചയ്ക്കു ശേഷം 1 വരെ വൈദ്യുതി മുടങ്ങും.
അമ്പലപ്പുഴ  ∙ ഭാരത് ഫുഡ്, കാക്കാഴം ഈസ്റ്റ്, കാക്കാഴം സൗത്ത്, കറുകത്തറ, നന്ദാവനം, വാഴക്കുളം, തൃപ്തി ചപ്പാത്തി, അമ്പലപ്പുഴ ആശുപത്രി, ഇരട്ടക്കുളങ്ങര, ഇരട്ടക്കുളങ്ങര കിഴക്ക്,  ഇരട്ടക്കുളങ്ങര ക്ഷേത്രം,ഹിസ ഐസ എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ വെമ്പാലമുക്ക്  നോർത്ത്,സൗത്ത്,കണ്ണങ്കേഴം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

അധ്യാപകർ

ചെങ്ങന്നൂർ ∙  ഗവ ബോയ്സ് ഹൈസ്കൂളിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 26നു 10.30 ന് സ്കൂളിൽ എത്തണം. 9961616711.

സീറ്റൊഴിവ്

ചേർത്തല ∙ സഹകരണ യൂണിയന്റെ ചേർത്തല സഹകരണ പരിശീലന കോളജിൽ എച്ച്ഡിസി ആൻഡ് ബിഎച്ച് കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 9778156463.

ജില്ലാ ട്രാക്ക് സൈക്ലിങ് ടീ‌ം: സിലക്‌ഷൻ ട്രയൽസ്  24ന് 

ചെങ്ങന്നൂർ ∙ സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാംപ്യൻഷിപ്പിനുള്ള ആലപ്പുഴ ജില്ലാ ട്രാക്ക് സൈക്ലിങ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ‌ സിലക്‌ഷൻ ട്രയൽസ്  ആലപ്പുഴ ദിശ സ്പോർട്സ് അക്കാദമിയിൽ 24നു രാവിലെ 7.30 ന് നടക്കും. മത്സരിക്കുന്നവർ വയസ്സ്, മേൽവിലാസം തെളിയിക്കുന്ന രേഖകൾ,   ഫോട്ടോ ഉൾപ്പെടുന്ന തിരിച്ചറിയൽ കാർഡ് എന്നിവയുടെ 2 പകർപ്പുകൾ, 2 പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയുമായി  രാവിലെ 7 ന് എത്തിച്ചേരണം. ഹെൽമറ്റ്‌ നിർബന്ധം. 9388888971.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com