ADVERTISEMENT

ഒഴിവുകൾ: ചാരുംമൂട്∙ ചുനക്കര പഞ്ചായത്തിലെ വാർഷിക പദ്ധതിയിലെ വനിതകൾക്കുള്ള യോഗ പരിശീലനത്തിലേക്ക് ഇൻസ്ട്രക്ടർമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. അംഗീകൃത സർവകലാശാലകളിൽ നിന്നുള്ള ബിഎഎംസ്, ബിഎൻവൈസ് ബിരുദമോ എംഎസ്‌സി യോഗ ഒരു വർഷം കുറയാതെയുള്ള പിജി ഡിപ്ലോമ കോഴ്സ് യോഗ്യതയുള്ളവർക്ക് നാളെ രണ്ട് വരെ ചുനക്കര ആയുർവേദ ഡിസ്പെൻസറിയിൽ അപേക്ഷ സമർപ്പിക്കാം.

സ്പോട്ട് അഡ്മിഷൻ

മാന്നാർ ∙ യുഐടിയിൽ ബിബിഎ, ബികോം കോഴ്സുകൾക്ക് നിലവിലുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. നിലവിൽ യാതൊരു കോഴ്സുകൾക്കും അഡ്മിഷൻ ലഭിക്കാത്ത കുട്ടികൾക്കായി നടത്തുന്ന സ്പോട്ട് അഡ്മിഷനിൽ 29ന് 10ന്  കോളജിൽ നടക്കും. എസ്‌സി, എസ്ടി, ഒഇസി , ഒബിസി (എച്ച്) വിദ്യാർഥികൾക്ക് ഫീസ് ആനുകൂല്യമുണ്ട്.  ഇതുവരെ കേരള സർവകലാശാലയുടെ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾക്കും അവസരം ഉണ്ട്. വിവരങ്ങൾ 96568 08102, 85900 91844.

പിഎം കിസാൻ ക്യാംപെയ്ൻ

മുതുകുളം∙മുതുകുളം പഞ്ചായത്തിന്റെ പരിധിയിൽ, അപേക്ഷ നൽകിയിട്ടും വിവിധ കാരണങ്ങളാൽ ആനുകൂല്യങ്ങൾ ലഭിക്കാത്ത ഗുണഭോക്താക്കൾക്ക് പിഎം കിസാൻ ആനുകൂല്യം ലഭിക്കുന്നതിനായി കൃഷി വകുപ്പ് ഇന്ത്യൻ പോസ്റ്റൽ ഡിപാർട്ടുമെന്റുമായി സഹകരിച്ച് പിഎം കിസാൻ ക്യാംപെയ്ൻ സംഘടിപ്പിക്കുന്നു. 29 ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മുതുകുളം കൃഷി ഭവനിലാണ് ക്യാംപെയ്ൻ നടക്കുന്നത്. അപേക്ഷ നൽകിയിട്ടും ഇതു വരെ ആനുകൂല്യങ്ങൾ ലഭിക്കാത്ത ഗുണഭോക്താക്കൾ അവരുടെ ആധാർ പകർപ്പ്, വസ്തുവിന്റെ കരം രസീത് (2008 - 19, 2023-24 വർഷങ്ങളിലെ ),പാൻ കാർഡ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, പിഎം കിസാൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പോസ്റ്റോഫിസിൽ പുതിയ എസ്ബി അക്കൗണ്ട് ആവശ്യമായി വരുന്നവർക്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള തുക എന്നിവ സഹിതം കൃഷിഭവനിൽ എത്തണം. ഗുണഭോക്താക്കൾ അവസരം പരാമവധി പ്രയോജനപ്പെടുത്തണമെന്ന് മുതുകുളം കൃഷി ഓഫിസർ അറിയിച്ചു.

വോളി ക്ലബുകൾ റജിസ്റ്റർ ചെയ്യണം 

ചേർത്തല∙ജില്ലയിലെ വോളി ക്ലബുകൾ 30ന് മുൻപ് ജില്ലാവോളിബാൾ അസോസിയേഷനിൽ റജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തു നേരിട്ടു റജിസ്റ്റർ ചെയ്യുന്ന ക്ലബ്ബുകളും ജില്ലയിൽ റജിസ്റ്റർ ചെയ്യണം.വിവരങ്ങൾക്ക്.94479 76150, 94954 39514.

മെഡിക്കൽ ക്യാംപ്

മുഹമ്മ ∙ ലയൺസ് ക്ലബ് ഓഫ് മുഹമ്മയുടെയും മുത്തൂറ്റ് സ്നേഹാശ്രയയുടെയും സംയുക്താഭിമുഖ്യത്തിൽ നാളെ   ആര്യക്കര എസ്എൻഡിപി ഹാളിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. റജിസ്ട്രേഷന് 98475 85808, 94461 50218.

ജീവകാരുണ്യ പ്രവർത്തനം

പൂച്ചാക്കൽ ∙ പള്ളിപ്പുറം ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും ചിറ്റേഴത്ത് ചാരിറ്റബിൾ സൊസൈറ്റിയുടേയും സഹകരണത്തോടെ നടത്തുന്ന ‘കാഴ്ച – 2023’ പരിപാടി ഒക്ടോബർ 2ന് 2ന് പള്ളിപ്പുറം പാരിഷ് ഹാളിൽ നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾ, വിവിധ മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിക്കൽ,  സൗജന്യമായി നിർമിച്ചു കൊടുക്കുന്ന വീടിന്റെ താക്കോൽ ദാനം, വിദ്യാർഥികൾക്ക് പഠനോപകരണ വിതരണം തുടങ്ങിയവയാണ് പരിപാടി. പള്ളി വികാരി ഫാ. തോമസ് വൈക്കത്തുപറമ്പിൽ ഉദ്ഘാടനം ചെയ്യും. ആദരം സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഒ.സി. വക്കച്ചൻ അധ്യക്ഷത വഹിക്കും.

തുല്യതാപഠന റജിസ്ട്രേഷൻ 

പൂച്ചാക്കൽ ∙ സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നു നടത്തുന്ന  പത്താംതരം, ഹയർ സെക്കൻഡറി തുല്യത റജിസ്ട്രേഷൻ തുടങ്ങി. പത്താംതരത്തിന് 17 വയസ്സ് പൂർത്തിയാകണം ഏഴാം ക്ലാസ് ജയിച്ചിരിക്കണം. ഹയർ സെക്കൻഡറിക്ക് 22 വയസ്സ് പൂർത്തിയാകണം, പത്താം ക്ലാസ് ജയിച്ചിരിക്കണം. റജിസ്ട്രേഷന്: 85900 43470.

കാവ്യ -കഥാസായാഹ്നം

തുറവൂർ∙ കോടംതുരുത്ത് സർഗാത്മക സംവാദ വേദി (സേവ് ) ഒക്ടോബർ 1 ന് വൈകിട്ട് 3 ന് കാവ്യ -കഥാസായാഹ്നം സംഘടിപ്പിക്കും.  പ്രസിഡന്റ് വി.സജിത്ത് ഉദ്ഘാടനം ചെയ്യും. ഗീത തുറവൂർ അധ്യക്ഷത വഹിക്കും. പ്രസാദ് തുറവൂർ, റംല വയലാർ, ജിഷ ജോയ് , ആർ.രഘുവരൻ, സാവിത്രി സോമൻ , ടി.കെ.മനോഹരൻ, വി.എ.അഗസ്റ്റിൻ എന്നിവർ  രചനകൾ അവതരിപ്പിക്കും. എസ്.വി.ശ്രീകുമാർ മോഡറേറ്ററാകും.

ചിത്രരചനാ മത്സരം

മുഹമ്മ ∙ കെഇ കാർമൽ സ്കൂളിന്റെ നേതൃത്വത്തിൽ 30ന് രാവിലെ 9.30ന്  കുട്ടികൾക്ക് കളറിങ് മത്സരവും  ഡ്രോയിങ് ആൻഡ് കളറിങ് മത്സരവും നടത്തും. ഒന്നാം സമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ. 3–ാം സമ്മാനം ലഭിക്കുന്നവർക്ക് 1000 രൂപയും ഓരോ വിഭാഗത്തിലും ആദ്യത്തെ 10 സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 250 രൂപ വീതവും പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റും നൽകും.

വൈദ്യുതി മുടക്കം

ആലപ്പുഴ∙ സൗത്ത് സെക്ഷന്റെ പരിധിയിൽ ഉണ്ണികൃഷ്ണൻ, പതിയാംകുളങ്ങര, രാജവൽസം, കെഎഫ്സി, ഹെർക്കുലീസ്, ഗോപി, കൈതവന, പുലയൻവഴി വെസ്റ്റ്, പുലയൻവഴി ഈസ്റ്റ്, കൗമുദി, കറുക ഫസ്റ്റ് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 

ആലപ്പുഴ∙ നോർത്ത് സെക്‌ഷന് കീഴിൽ ഗംഗാ റീഡിങ് റൂം, എസ്കെ എന്റർപ്രൈസ്, ഇൻഫന്റ് ജംക്‌ഷൻ, മാസ്റ്റർ ടെക് 1, 2, കാരിക്കുഴി, മാമൂട്, തലവടി, വേലിയാകുളം, പള്ളിമുക്ക് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. 

പാതിരപ്പള്ളി∙ സെക്‌ഷന്റെ കീഴിൽ ജോബ്, നെഹ്റു, വ്യാസപുരം, താജ്കയർ, രാമവർമ, എവർഷൈൻ, അയ്യങ്കാളി, സാംസ്കാരിക നിലയം, കാമിലോട്ട് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

ആലപ്പുഴ∙ ടൗൺ സെക്‌ഷൻ പരിധിയിൽ മാതാ, ഡോക്ക് യാർഡ്, എച്ച്ടി എന്നീ  ട്രാൻസ്ഫോമർ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അമ്പലപ്പുഴ  ∙ഏഴരപീടിക, തൃപ്തി ചപ്പാത്തി,മണ്ണുംപുറം  എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  ഇന്ന് 9 മുതൽ  5 വരെ വൈദ്യുതി മുടങ്ങും.

പുന്നപ്ര  ∙അറവുകാട്  കിഴക്ക്,   ഗുരുപാദം, പത്തിൽപ്പാലം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ  ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com