ADVERTISEMENT

ചേർത്തല ∙ നബിദിനത്തിന്റെ ഭാഗമായി ചേർത്തല മുസ്‌ലിം ജമാഅത്തിന്റെയും നെടുമ്പ്രക്കാട് രിഫാഇയ്യ ജുമാ മസ്ജിദിന്റെയും നേതൃത്വത്തിൽ നബിദിന സന്ദേശറാലി സംഘടിപ്പിച്ചു. ചേർത്തല സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം ആബിദ് ഹുസൈൻ മിസ്ബാഹി, രിഫാഇയ്യ ഇമാം യൂസഫ് ബാഖവി, ചേർത്തല ജമാഅത്ത് പ്രസിഡന്റ്‌ ജ.നൗഷാദ് ഹസനി, രിഫാഇയ്യ ജമാഅത്ത് പ്രസിഡന്റ് ബി.ഫൈസൽ, സി.എ.മജീദ്, വി.എച്ച്. റഫീഖ് റംസാൻ, സഅ്ദി സിറാജുദ്ദീൻ സുഹ്രിനാസർ നിസാമി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് നെടുമ്പ്രക്കാട് രിഫാഇയ്യ ജുമാ മസ്ജിദിൽ അന്നദാന വിതരണവും നടന്നു.

പൂച്ചാക്കൽ ∙ പാണാവള്ളി തെക്കുംഭാഗം മുഹിയുദ്ദീൻ പുത്തൻപള്ളി മഹൽ കമ്മിറ്റിയും ഹിദായത്തുൽ ഇസ്‌ലാം മദ്രസ പിടിഎ കമ്മിറ്റിയും സംയുക്തമായി നബിദിന ഘോഷയാത്ര നടത്തി. മഹൽ പ്രസിഡന്റ് മുഹമ്മദ് നസീർ പതാക ഉയർത്തി. മഹൽ ചീഫ് ഇമാം ത്വാഹാ മദനി, മഹൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ, പിടിഎ പ്രസിഡന്റ് എൻ.എം.ഷിഹാബ്, റെയ്ഞ്ച് പ്രസിഡന്റ് സുലൈമാൻ ദാരിമി, മുഹമ്മദ് സജീർ അൽ ഫാത്തിഹി, കബീർ മൗലവി, ഷിഹാബ് എവറസ്റ്റ് തുടങ്ങിയവർ നേതൃത്വം നൽകി. 

മുഹമ്മ മുഹിയുദ്ദീൻ ജുമാ മസ്ജിദ് നേതൃത്വത്തിൽ നടത്തിയ നബിദിന സന്ദേശ റാലി.
മുഹമ്മ മുഹിയുദ്ദീൻ ജുമാ മസ്ജിദ് നേതൃത്വത്തിൽ നടത്തിയ നബിദിന സന്ദേശ റാലി.

പൂച്ചാക്കൽ ∙  തേവർവട്ടം മഹൽ മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ നബിദിന റാലിയും മദ്രസാ വിദ്യാർഥികളുടെ കലാവിരുന്നും നടത്തി. മഹൽ പ്രസിഡന്റ് കെ.എം. റഷീദ്, ചീഫ് ഇമാം മാഹിൻ അബൂബക്കർ നിസാമി, പി.എച്ച്. സിയാദ്, എം.എസ്. നൗഷാദ്, എം. അസീസ്, പി.എം. താഹ തുടങ്ങിയവർ നേതൃത്വം നൽകി.

പൂച്ചാക്കൽ ∙ പാണാവള്ളി തെക്കുംഭാഗം മുഹിയുദ്ദീൻ പുത്തൻപള്ളി മഹൽ കമ്മിറ്റി നടത്തിയ നബിദിന ഘോഷയാത്രയ്ക്കു പാണാവള്ളി ആളേകാട്ട് മധുവും കുടുംബവും സ്വീകരണം നൽകി. റാലി പാണാവള്ളി കൈത്തറി കവലയ്ക്കു സമീപം എത്തിയപ്പോഴാണ് മധുരപാനീയം നൽകി വരേവേറ്റത്. വിദ്യാർഥികളും രക്ഷിതാക്കളുമൊക്കെയായി ഇരുനൂറോളം വിശ്വാസികളാണ് റാലിയിൽ ഉണ്ടായിരുന്നത്. മധുവിന്റെ മതമൈത്രി സന്ദേശം മാതൃകാപരമാണെന്ന് മഹൽ ചീഫ് ഇമാം ത്വാഹാ മദനി പറഞ്ഞു.

മുഹമ്മ ∙ മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന റാലി നടത്തി. ചീഫ് ഇമാം ഹാഷിം റഹ്മാനി, പ്രസിഡന്റ് നാസർ എ.തറേവെളി, ജനറൽ സെക്രട്ടറി നാസർ കെ.പാന്തേഴം, അസി.ഇമാം ഉനൈസ്‌ സഖാഫി, മുഅദ്ദീൻ നാസർ മുസല്യാർ, ട്രഷറർ നൗഫൽ ജെ.കെ.ആർ. എന്നിവർ നേതൃത്വം നൽകി. ഇന്ന് വൈകിട്ട് 6.30ന് സമാപന സമ്മേളനത്തിൽ ചീഫ് ഇമാം ഹാഷിം റഹ്മാനി നബിദിന സന്ദേശം നൽകും. 8.30ന് എറണാകുളം സെൻട്രൽ ചീഫ് ഇമാം അർഷദ് ബദ്‌രി ഫാളിൽ മന്നാനി വടുതലയുടെ മതപ്രഭാഷണവും ഉണ്ടായിരിക്കും.

പുത്തനങ്ങാടി ∙ വാരണം ഹിദായത്തുൽ ഇസ്‌ലാം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിന സന്ദേശ റാലിയും അന്നദാനവും നടത്തി. ചീഫ് ഇമാം അബ്ദുൽ റഊഫ് നാഫി, പ്രസിഡന്റ് സി.എം.ഖാസിംബാവ, സെക്രട്ടറി വി.എസ്.കുഞ്ഞുമോൻ, ട്രഷറർ പി.എസ്.സത്താർ, അസി.ഇമാം ഷമീർ മുസല്യാർ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com