ADVERTISEMENT

ആലപ്പുഴ ∙ നഗരത്തിൽ സ്കൂൾ വിദ്യാർഥികളെ ലക്ഷ്യംവച്ചു വിൽപനയ്ക്കെത്തിച്ചതെന്നു സംശയിക്കുന്ന ലഹരി മിഠായി എക്സൈസ് പിടിച്ചെടുത്തു. ഇന്നലെ നടത്തിയ പരിശോധനയിൽ 5 ഗ്രാം കഞ്ചാവുമായി പിടിയിലായ മുല്ലയ്ക്കൽ സ്വദേശി അനന്തശങ്കറിന്റെ (24) കയ്യിൽ നിന്നാണു 4 മിഠായികൾ കണ്ടെത്തിയത്. ഓൺലൈൻ വഴി ഓർഡർ ചെയ്താണു മിഠായി എത്തിച്ചത്. ഉദ്യോഗസ്ഥർക്കു സംശയം തോന്നിയതിനാൽ മിഠായി പിടിച്ചെടുത്തു വിദഗ്ധ പരിശോധനയ്ക്കായി കെമിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥരാണു പരിശോധന നടത്തിയത്. ലഹരിമിഠായി വിൽപന നടക്കുന്നെന്ന് എക്സൈസിനു പരാതി ലഭിച്ചിരുന്നു. നേരത്തെ തന്നെ സ്കൂൾ പരിസരത്തെ കടകളിലൂടെ ലഹരി മിഠായികൾ വ്യാപകമായി വിൽക്കപ്പെടുന്നുണ്ടെന്ന് എക്സൈസിനു സൂചനയുണ്ടായിരുന്നു. രാസപരിശോധനയ്ക്ക് അയച്ച സാംപിളിന്റെ ഫലം ലഭിക്കുന്നതനുസരിച്ചു തുടർ നടപടി സ്വീകരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com