ADVERTISEMENT

ആലപ്പുഴ ∙ ചാത്തനാട്, മന്നത്ത്, കിടങ്ങാംപറമ്പ്, തോണ്ടംകുളങ്ങര, തത്തംപള്ളി, ജില്ലാ കോടതി വാർഡുകളിലെ വീടുകളിൽ മാലിന്യം കലർന്ന വെള്ളം. പൈപ്പ് വെള്ളത്തിൽ ശുചിമുറി മാലിന്യവും മറ്റ് പല തരം മാലിന്യങ്ങളും അടങ്ങിയിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. പാത്രത്തിൽ എടുക്കുന്ന വെള്ളത്തിൽ രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നു. ഇന്നലെ ഉച്ചയ്ക്കു ശേഷം ജല അതോറിറ്റി സാങ്കേതിക ആവശ്യത്തിന് ജലവിതരണം മുടക്കി. അപ്പോൾ മുതൽ അധിക തോതിൽ മലിനജലം ലൈനിൽ പ്രവേശിച്ച് വീടുകളിൽ എത്തിയതാണ് പ്രശ്നമായത്. കഴിഞ്ഞ സെപ്റ്റംബർ മുതൽ ഈ പ്രദേശങ്ങളിൽ ശുദ്ധജല പ്രശ്നം തുടങ്ങിയതാണ്.

ആറാട്ടുവഴി– തോണ്ടൻകുളങ്ങര റോഡ് ഒരു മീറ്റർ ഉയർത്തി നിർമിച്ചപ്പോൾ പഴയ പൈപ്പ് ലൈനിൽ തകരാറ് സംഭവിച്ചിട്ടുണ്ടെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ അന്ന് പറഞ്ഞു. എന്നാൽ എവിടെയാണ് പൊട്ടിയതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. തകരാറ് പരിഹരിക്കാൻ തോണ്ടൻകുളങ്ങര ഭാഗത്ത് റോഡ് പൊട്ടിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ നടപടിക്ക് കാത്തിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസങ്ങളിൽ മാലിന്യം കലർന്ന വെള്ളം വ്യാപകമായി വരാൻ തുടങ്ങിയത്.

നഗരസഭയുടെ ആരോഗ്യ വിഭാഗവും ജല അതോറിറ്റി ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിൽ തോണ്ടൻകുളങ്ങര ജംക്‌ഷന് കിഴക്ക് ഓടയിൽ ശുചിമുറി മാലിന്യവും മറ്റും നിറഞ്ഞൊഴുകുന്നതായി കണ്ടെത്തി. ഈ മാലിന്യം ജലവിതരണം മുടങ്ങി സമയത്ത് നേരിട്ട് പൈപ്പ് ലൈനിലേക്ക് പ്രവേശിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. മലിനജലം ആണെന്നു ബോധ്യപ്പെട്ടതു മുതൽ നഗരസഭ മുൻകയ്യെടുത്ത് ടാങ്കറിൽ ജലവിതരണം തുടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com