തീരക്കടലിൽ നങ്കൂരമിട്ടിരുന്ന വള്ളം മിന്നലേറ്റ് തകർന്നു
Mail This Article
×
അമ്പലപ്പുഴ ∙ തീരക്കടലിൽ നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന വള്ളം മിന്നലേറ്റ് തകർന്നു. ആലപ്പുഴ വാടയ്ക്കൽ ഈരെശേരിൽ ഇ.എം.അനീഷിന്റെ ഉടമസ്ഥതയിലുള്ള ദീപം ഫൈബർ വള്ളമാണ് പുറക്കാട് കടലിൽ വച്ച് തകർന്നത്. ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. വള്ളം കടലിൽ താണു. 3 എൻജിൻ, വല, അനുബന്ധ ഉപകരണങ്ങൾ എന്നിവ നശിച്ചു.
20 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 40 തൊഴിലാളികൾ ജോലി ചെയ്യുന്ന വള്ളമാണിത്. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ സിബി സോമൻ സർക്കാരിന് അടുത്ത ദിവസം റിപ്പോർട്ട് നൽകും.അനീഷിന്റെ പിതാവും വള്ളത്തിന്റെ ഉടമയുമായിരുന്ന എം. മാർട്ടിൻ (68) കഴിഞ്ഞ ജൂൺ 23ന് പുറക്കാട് വച്ച് വാഹനാപകടത്തിൽ മരിച്ചിരുന്നു. പുറക്കാട് തീരത്ത് സൂക്ഷിച്ചിരുന്ന വള്ളം കാണാനെത്തിയപ്പോഴായിരുന്നു അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.