ADVERTISEMENT

ആലപ്പുഴ ∙ അമ്പലപ്പുഴ താലൂക്കിൽ റേഷൻ ആട്ട വിതരണം വൈകുന്നതിനെതിരെ റേഷൻ വ്യാപാരി സംഘടനകളുടെ പ്രതിഷേധം. നവംബറിൽ വിതരണം ചെയ്യേണ്ട ആട്ട 23ാം തീയതി ആയിട്ടും ലഭിക്കാത്തതിലാണു  റേഷൻ വ്യാപാരി സംഘടനകൾ പ്രതിഷേധിച്ചത്. കേരള സ്റ്റേറ്റ് റീടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ എൻഎഫ്എസ്എ ഡിപ്പോയിൽ സമരം നടത്തി. നവംബർ മാസത്തെ ആട്ട ഉടനെ ലഭ്യമാക്കണമെന്നും എല്ലാ മാസവും ആട്ടയുൾപ്പെടെ ഭക്ഷ്യ ധാന്യങ്ങൾ മാസത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ വിതരണത്തിനു ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. 

നാളെ വൈകിട്ടോടെ ഈ മാസത്തെ ആട്ട കടകളിൽ ലഭ്യമാക്കാമെന്നും എല്ലാ മാസവും 15 നു മുൻപ് എല്ലാ സാധനങ്ങളും നൽകാമെന്നും അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫിസർ ഉറപ്പ് നൽകിയതോടെ സമരം അവസാനിപ്പിച്ചു. ജില്ലാ സെക്രട്ടറി എൻ.ഷിജീർ, ഉദയകുമാർ ഷേണായ്, കെ.ആർ.ബൈജു, റാണിമോൾ, എ.ബൈജു എന്നിവർ പ്രസംഗിച്ചു. ആട്ട ലഭ്യമല്ലെങ്കിൽ ഗോതമ്പ് വിതരണം ചെയ്യുന്നതിന് അനുമതി ലഭിച്ചെങ്കിലും ആവശ്യത്തിനു ഗോതമ്പ് റേഷൻ കടകളിൽ അധികാരികൾ എത്തിക്കുന്നില്ലെന്നു കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) താലൂക്ക് കമ്മിറ്റി ആരോപിച്ചു. 150 കടകളിൽ ആട്ട ഈ മാസം ലഭിക്കാനുണ്ട്. എത്രയും വേഗം ആട്ടയും ഗോതമ്പും സ്റ്റോക്ക് എത്തിക്കണമെന്നു താലൂക്ക് സെക്രട്ടറി വി.വി.ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com