ആലപ്പുഴ ജില്ലയിൽ ഇന്ന് (28-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
വൈദ്യുതി മുടക്കം
ആലപ്പുഴ ∙ ടൗൺ സെക്‌ഷനിൽ ചുങ്കം സബ് സ്റ്റേഷൻ പരിധിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
അമ്പലപ്പുഴ∙ പള്ളിത്തറ, നീർക്കുന്നം കവല, മേലേപണ്ടാരം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
പുന്നപ്ര ∙ പറവൂർ,റിലയൻസ്,ബൊനാൻസ,ഐഎംഎസ്, നക്സ, മെറ്റൽഡെക്, ത്രിവേണി, ഫോക്കസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
മുഹമ്മ ∙ പകൽവീട്, തടുത്തുവെളി, കാട്ടുകട ഈസ്റ്റ്, കൊച്ചിനാകുളങ്ങര, കമ്പിയകത്ത് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.
കേബിളുകൾ നീക്കും
ആലപ്പുഴ∙ ടൗൺ ഇലക്ട്രിക് സെക്‌ഷന്റെ പരിധിയിൽ ശവക്കോട്ട പാലം മുതൽ കോൺവന്റ് സ്ക്വയർ വരെ അപകടകരമായ നിലയിൽ കിടക്കുന്ന കേബിളുകൾ പൂർണമായും ഇന്നു നീക്കും. അനധികൃത കേബിളുകൾ ആണെന്നാണ് അധികൃതർ പറയുന്നത്.
തൂണുകളിൽ നിന്നു വേർപെട്ട് തൂങ്ങിയ നിലയിലും നിലത്തു വീണ നിലയിൽ ടിവി കേബിളുകൾ ഉൾപ്പെടെ ഉണ്ട്. ടാഗിങ് നടത്താത്തതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും വൈദ്യുതി ജോലികൾക്ക് തടസ്സമായതും ഉപയോഗശൂന്യവും ആണ് ഇതിൽ ഭൂരിഭാഗവും. കേബിളുകളുടെ ഉടമസ്ഥർ ഇന്നു രാവിലെ 9 ന് മുൻപായി ടൗൺ സെക്‌ഷനിൽ എത്തി ഉടമസ്ഥത തെളിയിക്കണം. ഇല്ലെങ്കിൽ കേബിളുകൾ ഉപയോഗശൂന്യമായി കണക്കാക്കി മുറിച്ചു മാറ്റുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.