ADVERTISEMENT

വൈദ്യുതി മുടക്കം
മുഹമ്മ ∙ സംസ്കൃത സ്കൂൾ, പാലയ്ക്കൽ, കുടിലിൽ കവല, ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെയും പുത്തനമ്പലം ഈസ്റ്റ്, കല്ലാപ്പുറം, ചന്ദ്രൻവെളി, കായിക്കര, സുമതിക്കാട് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.
തുറവൂർ∙ കുത്തിയതോട് വൈദ്യുതി സെക്‌ഷൻ കീഴിലെ ചമ്മനാട്, തട്ടാരുപറമ്പിൽ ഐസ്, മറ്റപ്പള്ളി കോൺവന്റ്, പുളിത്രക്കടവ്, എസ്എൻഎൻജിഎം കോളജ്, വളമംഗലം സൗത്ത് എന്നീ ഭാഗങ്ങളി‍ൽ ഇന്ന് രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

നേത്രപരിശോധന  ക്യാംപ് 30ന് 
മുഹമ്മ ∙ മുഹിയുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റിയും പാലാരിവട്ടം ചൈതന്യ ഐ ഹോസ്പിറ്റിലും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയ ക്യാംപ് 30ന് രാവിലെ 9 മുതൽ 1 വരെ മദ്രസഹാളിൽ നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എ.നാസർ അധ്യക്ഷനാകും. ഹെൽത്ത് ഇൻഷുറൻസ് കാർഡ്, ആധാർ കാർഡ്, റേഷൻകാർഡ് എന്നിവയുമായി എല്ലാവർക്കും ക്യാംപിൽ പങ്കെടുക്കാവുന്നതാണ്. മെഡിസിപ്പ് പ്രകാരമുള്ള ആനുകൂല്യം ലഭിക്കുന്നതാണ്.

ഒഴിവുകൾ
ബുധനൂർ ∙ ഗവ. എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ  എച്ച്എസ്എസ്ടി കെമിസ്ട്രി (സീനിയർ) വിഷയത്തിൽ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച ഡിസംബർ 4ന് 10ന് സ്കൂളിൽ നടക്കും. ഭരണിക്കാവ്∙ എസ്എൻപിപിടിടിഐയിൽ നഴ്സറി ടീച്ചർ എജ്യുക്കേഷൻ കോഴ്സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. എസ്‌സി, എസ്‌ടി കുട്ടികൾക്ക് ലംപ്സം ഗ്രാൻഡും സ്റ്റൈപ്പെൻഡും ലഭിക്കും.9447663204,8281458117.

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com