ADVERTISEMENT

മാന്നാർ ∙ കുട്ടംപേരൂർ ആറിന്റെ തീരത്തെ തിട്ട ഇടിഞ്ഞത് അപകടഭീതി പരത്തുന്നതായി പരാതി. കഴിഞ്ഞ ആഴ്ചയിൽ തുടർച്ചയായി പെയ്ത കനത്ത മഴയെ തുടർന്നാണ് മഠത്തിൽ കടവിൽ തിട്ടയിടിഞ്ഞത്.  മഠത്തിൽ കടവിലെ ആംബുലൻസ് പാലത്തിലേക്കുള്ള സമീപന പാതയോടു ചേർന്ന തിട്ടയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞത്. മഠത്തിൽകടവിൽ പുതിയ പാലം വന്നതോടെ ഇരുചക്ര വാഹനങ്ങൾക്കു മാത്രം പോകാവുന്ന ആംബുലൻസ് പാലം ഉപയോഗരഹിതമായ കിടക്കുകയാണ്. 

 ഈ ചെറു പാലത്തിനു കീഴിലൂടെ ചെന്നിത്തല പള്ളിയോടമടക്കമുള്ള വള്ളങ്ങൾക്കു കടന്നു പോകുന്നതിനു ബുദ്ധിമുട്ടു നേരിട്ടതിനാൽ ഈ പാലം പൊളിച്ചു കളയാനിരിക്കുകയാണ്. ഈ ആംബുലൻസ് പാലത്തിലേക്കുള്ള സമീപന പാതയിലെ കരിങ്കൽ കെട്ടുള്ള പ്രധാന ഭാഗത്താണ് ഇടിച്ചിലുണ്ടായി കുട്ടംപേരൂർ ആറ്റിൽ പതിച്ചത്.  മഴ നിലച്ചതിനാൽ കൂടുതൽ ഭാഗം ഇടിഞ്ഞില്ല. 

കുടുതൽ ഭാഗം ഇടിഞ്ഞാൽ കുട്ടംപേരൂർ ആറിലെ വെള്ളം ഗതിമാറി കിഴക്കോട്ട് ഒഴുകി പാടശേഖരങ്ങളിലേക്കു കൂടുതൽ വെള്ളമെത്തിയാൽ ഇവിടുത്തെ ഒരിപ്പു കൃഷിപോലും നടക്കില്ല. കൂടാതെ ഈ പാടശേഖരത്തോടു ചേർന്നുള്ള തകിടിപ്പുരയിടത്തിലെ കൃഷിയെയും കാര്യമായി ബാധിക്കും. അപകടമൊഴിവാക്കി തിട്ടയിടിഞ്ഞ ഭാഗം ബലപ്പെടുത്തി കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com