ആലപ്പുഴ ജില്ലയിൽ ഇന്ന് (30-11-2023); അറിയാൻ, ഓർക്കാൻ
Mail This Article
അഭിമുഖം ഇന്ന്
ആലപ്പുഴ ∙ എപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. മൂന്നു കമ്പനികളിലായി 50ൽ ഏറെ ഒഴിവുണ്ട്. പ്ലസ് ടു, ബിരുദം, ബി ടെക് കംപ്യൂട്ടർ സയൻസ് യോഗ്യതയുള്ള 18 – 40 പ്രായത്തിലുള്ളവർക്കാണ് അവസരം. അഭിമുഖം ഇന്നു രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററിൽ. 0477 2230624.
റെയിൽവെ ഗേറ്റ് അടച്ചിടും
ആലപ്പുഴ ∙ ആലപ്പുഴ, അമ്പലപ്പുഴ റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള വിയാനിപ്പള്ളി ലെവൽ ക്രോസ് ഇന്ന് രാവിലെ 8 മുതൽ ഡിസംബർ ഒന്നിനു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും. വാഹനങ്ങൾ പുന്നപ്ര ഗേറ്റ് വഴി പോകണം.
അംഗത്വ കാംപയിൻ ആരംഭിച്ചു
ആലപ്പുഴ ∙കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ഓൺലൈൻ അംഗത്വ കാംപയിൻ ആരംഭിച്ചു. 18 – 55 പ്രായത്തിലുള്ളവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റ്: www.kmtboard.in. ഫോൺ: 0495 2966577.