ചേർത്തല ഉപജില്ലയ്ക്ക് കലാകിരീടം

Mail This Article
ചേർത്തല ∙ റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ കലാകിരീടം ആതിഥേയരായ ചേർത്തല നിലനിർത്തി. തുടർച്ചയായി അഞ്ചാം തവണയാണ് ചേർത്തല കിരീടം നേടുന്നത്.ഇഞ്ചോടിഞ്ചു പോരാടിയ കായംകുളത്തെ അവസാനഘട്ടത്തിൽ പിന്നിലാക്കിയാണ് 789 പോയിന്റുമായി ചേർത്തലയുടെ കിരീടംനേടം. കായംകുളം 761 പോയിന്റ് നേടി രണ്ടാംസ്ഥാനത്തെത്തി. 702 പോയിന്റ് നേടിയ മാവേലിക്കരയാണ് മൂന്നാമത്. ആലപ്പുഴ 672 പോയിന്റ്, തുറവൂർ 660, ചെങ്ങന്നൂർ 632, ഹരിപ്പാട് 599 എന്നിവയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ് നില.
ഹൈസ്‌കുൾ വിഭാഗത്തിൽ ഒന്നാമതെത്തിയ കായംകുളം യുപിയിൽ രണ്ടാം സ്ഥാനത്തുണ്ട്. അറബിക് കലോത്സവത്തിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ കൂടുതൽ പോയിന്റ് നേടി കായംകുളം ഉപജില്ല ജേതാക്കളായി. യുപി വിഭാഗത്തിൽ 65, ഹൈസ്കൂൾ വിഭാഗത്തിൽ 95 പോയിന്റ് വീതമാണ് നേടിയത്. യുപി വിഭാഗത്തിൽ തുറവൂർ (63) ഉപജില്ല രണ്ടാമതും ആലപ്പുഴ (61) മൂന്നാമതുമെത്തി. സ്കൂളുകളിൽ യുപി വിഭാഗത്തിൽ നീർക്കുന്നം എസ്ഡിവി യുപിഎസ് 41പോയിന്റുമായി ഒന്നാമതെത്തി.

40 പോയിന്റുമായി പുന്നപ്ര യുപിഎസ് ആണു രണ്ടാം സ്ഥാനത്ത്. നദുവത്ത് നഗർ എൻഐ യുപിഎസ്, നൂറനാട് സിബിഎം എച്ച്എസ് എന്നിവർ 33 പോയിന്റുമായി മൂന്നാം സ്ഥാനം പങ്കിട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ കായംകുളത്തിനൊപ്പം 95 പോയിന്റ് നേടി ആലപ്പുഴ ഉപജില്ല ഒന്നാം സ്ഥാനം പങ്കിട്ടു. തുറവൂർ (90), അമ്പലപ്പുഴ (87) ഉപജില്ലകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി. സ്കൂളുകളിൽ ജിഎച്ച്എസ് വീയപുരം 73 പോയിന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തി. മണ്ണഞ്ചേരി ജിഎച്ച്എസ് (63), നദുവത്ത് നഗർ വിജെ എച്ച്എസ്എസ് (55) എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി.
