ADVERTISEMENT

അധ്യാപകഒഴിവ്
തകഴി  ∙ തകഴി ശിവശങ്കരപ്പിള്ള സ്മാരക ഗവ.യുപി സ്കൂളിലേക്ക് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് മുഖാമുഖം 4ന് 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.

മാലിന്യ സംസ്‌കരണ ഹാക്കത്തോൺ: ആശയങ്ങൾ നൽകാം
ആലപ്പുഴ ∙ മാലിന്യ സംസ്‌കരണത്തിലെ വെല്ലുവിളികളെ നേരിടാൻ നൂതന സ്റ്റാർട്ടപ്പ് സൊല്യൂഷനുകൾ നൽകാൻ അവസരം. കേരള ഡവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ, തദ്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ, ക്ലീൻ കേരള കമ്പനി, സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, സ്റ്റാർട്ടപ്പ് മിഷൻ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ, സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് എന്നിവ ചേർന്നു നടത്തുന്ന വേസ്റ്റ് മാനേജ്മെന്റ് ഹാക്കത്തോണിലേക്കു നാളെ വരെ ആശയങ്ങൾ നൽകാം. https://kdisc.kerala.gov.in/en/zero-waste-hackathon, 8086908854.

കുടുംബശ്രീ കഫെ: അപേക്ഷിക്കാം
ആലപ്പുഴ ∙ കുടുംബശ്രീയുടെ പ്രീമിയം കഫെ തുടങ്ങാൻ കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 7നു വൈകിട്ട് 5നകം ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 9846071386. വെബ്സൈറ്റ്: www.kudumbashree.org.

അപേക്ഷ ഫോം അമ്പലപ്പുഴ  ∙ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേശക സമിതി അംഗം ആകുന്നതിന് അപേക്ഷ ഫോം ദേവസ്വം വഴിപാട് കൗണ്ടർ വഴി വിതരണം ചെയ്തു തുടങ്ങി. 5ന് വൈകിട്ട്  6 വരെ തുടരും. അപേക്ഷകർ ക്ഷേത്രത്തിന്റെ 5 കി.മീറ്റർ ചുറ്റളവിൽ താമസിക്കുന്ന ഭക്തർ ആകണമെന്ന് ദേവസ്വം  ഓഫിസർ അറിയിച്ചു.

കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് നാളെ 
മാന്നാർ ∙ എസ്എൻഡിപി  യൂത്ത് മൂവ്മെന്റ് യൂണിയൻ സംഘടിപ്പിക്കുന്ന കൗണ്ടി ക്രിക്കറ്റ് ടൂർണമെന്റ് നാളെ 10 ന് കുട്ടംപേരൂർ ഔവേഴ്സ് ക്ലബ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കും. ടൂർണമെന്റ് ഉദ്ഘാടനം യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം നിർവഹിക്കും. യൂത്ത്മൂവ്മെന്റ് യൂണിയൻ വൈസ് ചെയർമാൻ സന്തോഷ് കാരാഴ്മ അധ്യക്ഷത വഹിക്കും.  5 ന്  വിജയികൾക്കുള്ള ട്രോഫികൾ വിതരണം യൂണിയൻ ചെയർമാൻ ഡോ. എം. പി വിജയകുമാർ നിർവഹിക്കും.

ഫുട്ബോൾ ടൂർണമെന്റ് ഇന്നും നാളെയും
മാവേലിക്കര ∙ നിയോജക മണ്ഡലം നവകേരള സദസ്സിനു മുന്നോടിയായുള്ള ഫുട്ബോൾ ടൂർണമെന്റ് ഇന്നും നാളെയും പ്ലേ സോൺ ടർഫിൽ നടക്കും. ഇന്നു 8നു ആർ.രാജേഷ് ഉദ്ഘാടനം ചെയ്യും. നാളെ സമാപന സമ്മേളനം എം.എസ്.അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യും. 37 ടീമുകൾ പങ്കെടുക്കും.

ഗതാഗത നിയന്ത്രണം
ആലപ്പുഴ ∙ അറ്റകുറ്റപ്പണി നടക്കുന്ന ആലപ്പുഴ ഫയർ സ്റ്റേഷൻ മുതൽ ചുങ്കം വരെയുള്ള റോഡിന്റെ പടിഞ്ഞാറു വശത്ത് നാലാം തീയതി മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വൈദ്യുതി മുടക്കം
കുട്ടനാട് ∙ മങ്കൊമ്പ് ഇലക്ട്രിക്കൽ സെക്‌ഷനിലെ കട്ടക്കുഴി കലുങ്ക്, കുന്നുമ്മ വില്ലേജ്, കണ്ണൻകുടുക്ക, നെൻമണിമുട്ട്, പുത്തൻ കായൽ, അയ്യനാട് പുത്തൻകരി, ശ്രീമൂലം സൗത്ത്, ശ്രീമൂലം നോർത്ത്, കരി, മാലൂർതറ, പള്ളിക്കണ്ടം, കരി നോർത്ത്, മതികയാൽ സൗത്ത്, തെക്കേക്കര കുരിശടി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
ആലപ്പുഴ∙പാതിരപ്പള്ളി ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ നവാദർശ, ജോസഫ് ജംക്‌ഷൻ എന്നീ ട്രാൻസ്ഫോമറുകളുടെ കീഴിൽ ഇന്ന് പകൽ.
പുന്നപ്ര ∙ വില്ലേജ് , വെമ്പാലമുക്ക് വടക്ക്  എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ.
അമ്പലപ്പുഴ ∙ പള്ളിത്തറ, നീർക്കുന്നം കവല,മേലേ പണ്ടാരം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ.
മുഹമ്മ ∙ പാലക്കൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 2 വരെയും സുമതിക്കാട് ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 6 വരെയും വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com