ADVERTISEMENT

ചാരുംമൂട്∙ മറ്റപ്പള്ളിയിൽ മലയിടിച്ച് മണ്ണുമായി കിടന്ന ലോറികൾ മണ്ണ് തിരിച്ചിറക്കിയ ശേഷം പറഞ്ഞുവിട്ടു. കഴിഞ്ഞ അഞ്ച് ദിവസമായി മലമുകളിൽ മണ്ണ് നിറച്ചു കിടന്ന ലോറികൾ മണ്ണ് തിരിച്ചിറക്കിയ ശേഷം മടങ്ങിപ്പോകണമെന്ന് സമരക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പേരിൽ തുടർച്ചയായി രാപകൽ സമരം നടന്നു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ മണ്ണിറക്കിയ ഒരു ലോറി സമരപ്പന്തലിലേക്ക് ഓടിച്ചുകൊണ്ടുവന്നതായി സമരക്കാർ ആരോപണം ഉയർത്തിയിരുന്നു. തുടർന്ന് ഈ ലോറി തിരിച്ചു കയറ്റി വിടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ മൂന്ന് ലോറികളും മണ്ണിറക്കിയിട്ട ശേഷം തിരികെ പോയി. 

എങ്കിലും നിലവിൽ മലയിൽ നിന്നുള്ള മണ്ണെടുപ്പ് പ്രശ്നത്തിന് പരിഹാരം കാണുംവരെയും രാപകൽ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.  ഒൻപതിന് പാലമേൽ പഞ്ചായത്ത് ജനപ്രതിനിധികൾ നൽകിയിട്ടുള്ള ഹർജിയിന്മേലുള്ള വിധി ഹൈക്കോടതി പുറപ്പെടുവിക്കും. അതുവരെയും സമരം മുന്നോട്ട് കൊണ്ടുപോകും. സമരം നീളുന്നതനുസരിച്ച് നിരവധി സാമൂഹിക സാംസ്കാരിക സംഘടനകൾ സമരക്കാർക്ക് പിന്തുണയുമായി എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ ഫാക്ടറി വാർഡ് മെംബർ ദീപ പ്രസന്നന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ സമരം നടന്നത്. ഓരോ ദിവസവും രാപകൽ സമരത്തിന് നേതൃത്വം നൽകുന്നത് സമരസമിതി നേതാക്കളും പഞ്ചായത്ത് അംഗങ്ങളും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com