ADVERTISEMENT

വള്ളികുന്നം ∙ മേഖലയിലെ പ്രധാന റോഡുകൾ ഉൾപ്പെടെ മറ്റുള്ള പല റോഡുകളിലും പൊതുഗതാഗത സംവിധാനത്തിന്റെ അഭാവം യാത്രക്കാരെ വലയ്ക്കുന്നു. കോവിഡിന് മുൻപ് വരെ മിക്ക റൂട്ടുകളിലും തരക്കേടില്ലാത്ത തരത്തിൽ ബസുകൾ ട്രിപ്പുകൾ നടത്തിയിരുന്നു. എന്നാൽ ഇതിന് ശേഷം ബസുകൾ കുറഞ്ഞതാണ് യാത്ര ക്ലേശം രൂക്ഷമാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ഇവിടെയുള്ള സാധാരണ ജനങ്ങൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ കൂടുതൽ തുക കൊടുത്ത് മറ്റു സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. നേരത്തെ ഉണ്ടായിരുന്ന കെഎസ്ആർടിസിയുടെ ഒട്ടനവധി ബസുകളും സ്ഥിരം സർവീസ് നടത്തിയിരുന്ന കെസിടിയുടെ ബസുകളും സ്വകാര്യ ബസുകളും നിർത്തലാക്കിയതാണ് യാത്രാ ദുരിതം വർധിപ്പിക്കുന്നത്. പ്രധാന റോഡുകളിൽ തന്നെ മണിക്കൂറുകൾ കാത്ത് നിന്നാൽ മാത്രമേ ബസ് കിട്ടാറുള്ളു. ഇത് സമയ നഷ്ടം ഉണ്ടാക്കുന്നതിനോടൊപ്പം കൃത്യ സമയത്ത് പലയിടത്തും എത്താൻ കഴിയാത്ത സ്ഥിതിയും ഉണ്ടാക്കുന്നു. സന്ധ്യ കഴിഞ്ഞാൽ ഒറ്റ ബസും ഇല്ലാത്തത് മറ്റു സ്ഥലങ്ങളിൽ തുഛമായ ജോലിക്ക് ശമ്പളം ചെയ്ത് വരുന്നവരെയും വലയ്ക്കുന്നു. ഓടിയും നടന്നും, കൈകാണിച്ച് നിർത്തുന്ന വാഹനങ്ങളിൽ കയറി പറ്റിയും ഏത് വിധേനെയും വീട്ടിലെത്താനുള്ള തത്ന്രപ്പാടിൽ സ്ത്രീകൾ ഉൾപ്പടെയുള്ളവർ വലയുന്നത് സ്ഥിരം കാഴ്ചയാണ്. കൂടാതെ സ്കൂൾ–കോളജ് വിദ്യാർഥികളും അധ്യാപകരും സമയത്ത് എത്താനും പോകാനും ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. 

പിഎച്ച്സിയിലും മറ്റു പ്രധാനപ്പെട്ട സർക്കാർ ഓഫിസുകളിലും എത്താൻ ബസില്ലാത്തത് മൂലം സാധാരണക്കാർ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. കെഎസ്ആർടിസിയും കെസിടിയും പഴയ സർവീസുകൾ പുനഃസ്ഥാപിക്കുകയും കൂടുതൽ സ്വകാര്യ ബസുകളെ സർവീസ് നടത്താൻ വേണ്ട നടപടികളും സ്വീകരിച്ചാൽ ഒരു പരിധി വരെ യാത്ര ദുരിതത്തിന് അറുതി വരുത്താൻ കഴിയും. എത്രയും വേഗം മേഖലയിലെ യാത്ര ക്ലേശം പരിഹരിക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. കോവിഡിനു മുൻപുണ്ടായിരുന്ന എട്ടു സ്വകര്യബസുകളാണ് സർവീസ് നിർത്തിയത്. ലോക്ഡൗണിനു മുൻപ് ഓച്ചിറ-താമരക്കുളം റോഡിൽ ചൂനാട് വഴി രണ്ട് കെഎസ്ആർടിസി ബസുകളും ആറ് സ്വകാര്യ ബസുകളുമാണ് സർവീസ് നടത്തിയിരുന്നത്. ഇതിൽ ഒരു കെഎസ്ആർടിസിയും ഒരു സ്വകാര്യ ബസും മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. കായംകുളത്ത് നിന്നും താമരക്കുളത്തേക്ക് ചൂനാട് വഴി രാത്രി 9.15നും ഓച്ചിറ–ചങ്ങൻകുളങ്ങര വഴി രാത്രി 9.40നും ഉണ്ടായിരുന്ന കെഎസ്ആർടിസി സ്റ്റേ ബസുകളും സർവീസ് നിർത്തലാക്കി. കൂടാതെ കായംകുളത്തുനിന്നു ചങ്ങൻകുളങ്ങര, വള്ളികുന്നം വഴി താമരക്കുളത്തേക്കുണ്ടായിരുന്ന കെഎസ്ആർടിസി ബസ് ലോക്‌ഡൗണിനുശേഷം സർവീസ് നടത്തിയിട്ടില്ല.

''മേഖലയിലെ യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎക്ക് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും കായംകുളം–ചങ്ങൻകുളങ്ങര–കാമ്പിശ്ശേരി–താമരക്കുളം ബസ് സർവീസ് ഉടൻ തന്നെ പുനരാരംഭിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്  ''.  

''എന്റെ സ്ഥലമായ ചെങ്ങന്നൂരിൽ നിന്നും താമരക്കുളത്ത് വരെ എത്താൻ ഒരു പ്രയാസവുമില്ല. ഇവിടെ നിന്നും വള്ളികുന്നത്തെ സ്കൂളിൽ എത്താനാണ് പെടാപ്പാട് പെടുന്നത്. സ്കൂൾ സമയത്ത് ഉണ്ടായിരുന്ന രണ്ട് ബസുകൾ കോവിഡിന് ശേഷം നിർത്തലാക്കിയതാണ് ബുദ്ധിമുട്ടായി മാറിയത്. ഇപ്പോൾ പലപ്പോഴും മൂന്നും നാലും പേർ ചേർന്ന് ഓട്ടോ പിടിച്ചാണ് എത്തുന്നത്. വിദ്യാർഥികളും ഇതു മൂലം ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്  ''. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com