ADVERTISEMENT

മനുഷ്യാവകാശ ദിന ബോധവൽക്കരണം
ഹരിപ്പാട് ∙ ലീഗൽ സർവീസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്ക് മനുഷ്യാവകാശ ദിനാചരണദിനത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഹരിപ്പാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം.ജി. രാകേഷ് ഉദ്ഘാടനം ചെയ്തു. 

അനുസ്മരണം
എടത്വ ∙ കേരള ദലിത് പാന്തേഴ്സ് എടത്വ യൂണിറ്റിന്റെ നേതൃത്വത്തിൽ  ഡോ: ബി.ആർ. അംബേദ്കറുടെ മഹാപരിനിർവാൺ ദിനാചരണം നടത്തി. ഛായാചിത്രത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനം സംസ്ഥാന കൗൺസിൽ അംഗം ജോജി എടത്വ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിൻസന്റ് തായങ്കരി അധ്യക്ഷത വഹിച്ചു. ഷാജി എടത്വ, സജിപ്പൻ പുതുക്കേരി, കുഞ്ഞുമോൻ, റെജി ജോർജ് എന്നിവർ പ്രസംഗിച്ചു.

നേതൃത്വ പരിശീലനം
ആലപ്പുഴ∙ വൈഎംസിഎ കേരള റീജൻ നേതൃത്വത്തിൽ നടന്ന നേതൃത്വ പരിശീലന ശിബിരം വൈഎംസിഎ മുൻ ദേശീയ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി.കോശി ഉദ്ഘാടനം ചെയ്തു. 

 ഒഴിവുകൾ
പാണ്ടനാട് ∙ പഞ്ചായത്തിൽ വസ്തുനികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ ശരിയായ വിവരം ഫീൽഡ് പരിശോധന നടത്തി സോഫ്റ്റ്‌വെയറിൽ ഡേറ്റാ എൻട്രി ചെയ്യുന്നതിനായി ഡിപ്ലോമ സിവിൽ എൻജിനീയറിങ്, ഐടിഐ ഡ്രാഫ്റ്റ്മാൻ സിവിൽ, സിവിൽ ഐടിഐ സർവേയർ എന്നിവയിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പ്രായപരിധി ഇല്ല. അപേക്ഷകൾ നാളെ വൈകിട്ട് 5 വരെ പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കുമെന്നു സെക്രട്ടറി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com