ADVERTISEMENT

എടത്വ ∙ മേഖലയിൽ കന്നുകാലികളിൽ കുളമ്പുരോഗം വ്യാപകമാകുന്നതായി കർഷകർ. കുട്ടനാടൻ തെക്കൻ മേഖലയിൽ മാത്രം 4 പശുക്കളും 1 കിടാവും ചത്തിട്ടും അധികൃതർ ഗൗരവത്തിൽ എടുക്കുന്നില്ലെന്നാണ് പരാതി. പാൽ ഉൽപാദനം പകുതിയായി കുറഞ്ഞു. സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്നതിൽ വൻ കുറവ് പ്രകടമായിട്ടും പ്രതിരോധ കുത്തിവയ്പിനുള്ള മരുന്നോ, രോഗത്തിനു നൽകേണ്ട മരുന്നോ മൃഗാശുപത്രികളിൽ നിന്നും ലഭിക്കുന്നില്ല. മരുന്ന് പുറത്തുനിന്നും വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. രോഗം പിടിപെട്ട കുളമ്പ് കഴുകുന്നതിനുള്ള പൊട്ടാസ്യം പെർമാഗനൈറ്റ് പോലും ലഭിക്കുന്നില്ലെന്നു കർഷകർ പറഞ്ഞു.

കറവയുള്ള പശുക്കളിലാണു കൂടുതലും കുളമ്പുരോഗം പിടിപെട്ടിരിക്കുന്നത്. പ്രതിരോധക്കുത്തിവയ്പ് എടുത്ത പശുക്കളിലും രോഗം പടരുകയാണെന്നു കർഷകർ പറയുന്നു. സാധാരണ ഒക്ടോബർ, നവംബർ മാസങ്ങളിലാണു പ്രതിരോധമരുന്നു കുത്തിവയ്പ് എടുക്കേണ്ടത്.  ഈവർഷം മുതൽ ജന്തുരോഗ നിയന്ത്രണ മാർഗങ്ങൾ കേന്ദ്ര സർക്കാരിന്റെ കീഴിലായതോടെ ഒരു മാസത്തോളം താമസിച്ച് ഡിസംബർ അവസാനമാണു കുത്തിവയ്പു നടത്താനായത്.

എന്താണ് ‌ കുളമ്പുരോഗം?
ഫുട് ആൻഡ് മൗത്ത് ഡിസീസ് എന്ന രോഗമായതിനാൽ പേരു പോലെ തന്നെ കുളമ്പ്, വായ്, മൂക്ക്, അകിട് എന്നിവിടങ്ങളിലാണ് പെട്ടെന്ന് പിടിപെടുന്നത്. പനിയും, മൂക്കൊലിപ്പും, തീറ്റ തിന്നാനുള്ള മടിയും ആണ് രോഗലക്ഷണങ്ങൾ. കുളമ്പിൽ പിടിപെട്ടാൽ ഇളകി പോകുന്ന അവസ്ഥവരെ ഉണ്ടാകും, പാലിന്റെ അളവ് നാലിലൊന്നായി കുറയുകയും ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com