ADVERTISEMENT

കുട്ടനാട് ∙ വൈശ്യംഭാഗം – മണപ്ര റോഡ് ഇടിഞ്ഞുതാണ് യാത്ര അപകട ഭീതിയിൽ. റോഡിൽ ഗാന്ധി ജംക്‌ഷനു കിഴക്ക് റോഡിനു കുറുകെ സ്ഥാപിച്ച തൂമ്പിന്റെ ഭാഗമാണ് ഇടിഞ്ഞുതാണത്. അപകട മുന്നറിയിപ്പിനായി കുഴിയുള്ള ഭാഗത്ത് നാട്ടുകാർ ഓലമടൽ കുത്തിയിട്ടുണ്ട്.നെടുമുടി കൃഷിഭവൻ പരിധിയിലെ മഠത്തിമുല്ലാക്കൽ പാടശേഖരത്തിലെ വെള്ളം മോട്ടർതറയിൽ നിന്നു പുറംജലാശയത്തിലേക്ക് ഒഴുക്കി കളയാനാണു റോഡിനു കുറുകെ തൂമ്പ് സ്ഥാപിച്ചത്. തൂമ്പിനു പകരം കലുങ്ക് നിർമിക്കണമെന്ന് റോഡിന്റെ പുനർ നിർമാണ വേളയിൽ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ ചെവിക്കൊള്ളാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമായതെന്നു നാട്ടുകാർ ആരോപിക്കുന്നു. കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് അടുത്തിടെയാണു വൈശ്യംഭാഗം റോഡ് നവീകരിച്ചത്.

തൂമ്പ് സ്ഥാപിച്ച ഭാഗത്തു കഴിഞ്ഞ ദിവസം ചെറിയ കുഴിയാണ് ആദ്യം രൂപപ്പെട്ടത്. തുടർന്നു കൂടുതൽ ഭാഗം ഇടിഞ്ഞു താഴുകയായിരുന്നു. നിലവിൽ റോഡിന്റെ ഒരു ഭാഗത്തു കൂടി മാത്രമാണു വാഹനങ്ങൾ കടത്തിവിടുന്നത്. കൂടുതൽ ഭാഗം ഇടിഞ്ഞു താഴുന്നതിനാൽ ഗതാഗതം മുടങ്ങുന്ന സ്ഥിതിയാണ്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ദേശീയ പാതയിലേക്കും വേഗത്തിൽ എത്താമെന്നതിനാൽ ഒട്ടേറെ വാഹനങ്ങളാണു നിത്യേന റോഡിനെ ആശ്രയിക്കുന്നത്.എസി റോഡ് നവീകരണത്തോടനുബന്ധിച്ച് ഒട്ടുമിക്ക വാഹനങ്ങളും വൈശ്യംഭാഗം റോഡിലൂടെയാണു കടത്തിവിട്ടിരുന്നത്. അമിതഭാരം കയറ്റിയ ലോറികളടക്ക സഞ്ചരിക്കുന്നതു റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com